Home Education/Careerപൊതുമേഖലാ ബാങ്കുകളിൽ അപ്രന്റീസ് അവസരം; 12,785 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പൊതുമേഖലാ ബാങ്കുകളിൽ അപ്രന്റീസ് അവസരം; 12,785 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

by news_desk1
0 comments

ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളായ ബാങ്ക് ഓഫ് ബറോഡ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവിടങ്ങളിലായി ആകെ 12,785 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ മാത്രം മൂന്ന് ബാങ്കുകളിലായി 519 ഒഴിവുകളാണുള്ളത്.

ഇന്ത്യൻ പൗരത്വമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. എന്നാൽ ഒരു ബാങ്കിൽ ഒരു സംസ്ഥാനത്തേക്കു മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷയിൽ പ്രാവീണ്യം നിർബന്ധമാണ്. കേരളത്തിൽ അപേക്ഷിക്കുന്നവർക്ക് മലയാളം ഭാഷ കൈകാര്യം ചെയ്യാൻ അറിയണം.

അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. കൂടാതെ കേന്ദ്ര സർക്കാരിന്റെ എൻഎപിഎസ് അല്ലെങ്കിൽ എൻഎടിഎസ് പോർട്ടലുകളിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തിരിക്കണം. പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിലെ അപ്രന്റീസ് ഒഴിവുകളിലേക്ക് ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാനാകില്ല.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതികൾ:

യോഗ്യത, തെരഞ്ഞെടുപ്പ് നടപടികൾ, അപേക്ഷ സമർപ്പിക്കൽ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട ബാങ്കുകളുടെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാണ്.

You may also like