Home Top Storiesതിരുവനന്തപുരത്ത് അമ്യൂസ്മെന്റ് പാർക്കിൽ അപകടം; റൈഡർ തകർന്ന് വീണ് കുട്ടികളടക്കം അഞ്ച് പേർക്ക് പരിക്ക്

തിരുവനന്തപുരത്ത് അമ്യൂസ്മെന്റ് പാർക്കിൽ അപകടം; റൈഡർ തകർന്ന് വീണ് കുട്ടികളടക്കം അഞ്ച് പേർക്ക് പരിക്ക്

by news_desk1
0 comments

തിരുവനന്തപുരം: വെമ്പായത്തെ അമ്യൂസ്മെന്റ് പാർക്കായ ഹാപ്പി ലാൻഡിൽ റൈഡർ തകർന്ന് വീണ് കുട്ടികളടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. ‘ചലഞ്ചർ’ എന്ന റൈഡിന്റെ വെൽഡിംഗ് ഭാഗം പൊട്ടിയാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.

തമിഴ്നാട്ടിലെ നാഗർകോവിൽ സ്വദേശികളായ ഒരേ കുടുംബത്തിലെ അഞ്ച് പേരാണ് അപകടത്തിൽപ്പെട്ടത്. മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയേൽ (14), റോസ് (16) എന്നിവർക്കാണ് പരിക്കേറ്റത്. എല്ലാവരും സ്ത്രീകളാണെന്നും ഒരാളുടെ കാലിന് ഗുരുതര പരിക്കുണ്ടായതായും വിവരം.

അപകടത്തിന് പിന്നാലെ പരിക്കേറ്റവരെ ആദ്യം വെഞ്ഞാറമൂട് സെന്റ് ജോൺസ് ആശുപത്രിയിലെത്തിച്ചു. പിന്നീട് കൂടുതൽ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഒരാളെ അടിയന്തര ചികിത്സയ്ക്കായി പ്രത്യേക നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

പരിക്കുകൾ ഗുരുതരമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് അമ്യൂസ്മെന്റ് പാർക്കിൽ പരിഭ്രാന്തി പരന്നു. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. റൈഡിന്റെ സാങ്കേതിക തകരാറും സുരക്ഷാ മാനദണ്ഡങ്ങളും പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു

You may also like