മുംബൈ: ഐഐഎം മുംബൈയിൽ വിവിധ മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലുള്ള നിയമനമാണെങ്കിലും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് വർഷം വരെ കാലാവധി നീട്ടാൻ സാധ്യതയുണ്ട്. മാസ്റ്റർ ബിരുദം, ബി.ടെക്, പി.എച്ച്.ഡി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അവസരമുണ്ട്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 16 ആണ്.
ഒഴിവുകളുടെ വിശദാംശങ്ങൾ
മാനേജ്മെന്റ് ട്രെയിനി – 6 ഒഴിവുകൾ
- അനലിറ്റിക്സ് – 1
- ഓപ്പറേഷൻസ് – 1
- സസ്റ്റൈനബിലിറ്റി – 1
- ഓർഗനൈസേഷണൽ ബിഹേവിയർ & ഹ്യൂമൻ റിസോഴ്സ് – 1
- മാർക്കറ്റിംഗ് – 2
മാനേജ്മെന്റ് ട്രെയിനി (അഡ്മിൻ) – 4 ഒഴിവുകൾ
വിദ്യാഭ്യാസ യോഗ്യത
അപേക്ഷിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ മാസ്റ്റേഴ്സ് ബിരുദം നേടിയിരിക്കണം.
അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ബി.ടെക് അല്ലെങ്കിൽ സമാന പ്രൊഫഷണൽ ബിരുദം ഉണ്ടായിരിക്കണം.
പി.എച്ച്.ഡി പഠനം നടത്തുന്നവർക്കും ഭാവിയിൽ ഗവേഷണ മേഖലയിൽ മുന്നേറാൻ ആഗ്രഹിക്കുന്നവർക്കും മുൻഗണന ലഭിക്കും. കൂടാതെ ഹയർ എഡ്യൂക്കേഷൻ സ്ഥാപനങ്ങൾ, എഡ്-ടെക് കമ്പനികൾ, അക്കാദമിക് റിസർച്ച്, അഡ്മിഷൻ, കൗൺസലിംഗ്, സ്റ്റുഡന്റ് സപ്പോർട്ട് മേഖലകളിൽ പ്രവൃത്തി പരിചയമുള്ളവർക്കും പ്രത്യേക പരിഗണന ലഭിക്കും.
ശമ്പളവും ആനുകൂല്യങ്ങളും
- പ്രതിമാസ സ്റ്റൈപെൻഡ്: 35,000 മുതൽ 45,000 രൂപ വരെ
- ഹൗസിംഗ് അലവൻസ്: 8,000 രൂപ
- ട്രാവലിംഗ് അലവൻസ്: 2,000 രൂപ
- മൊബൈൽ റീഇംബഴ്സ്മെന്റ്: 500 രൂപ
പ്രായപരിധി
പരമാവധി 32 വയസാണ് പ്രായപരിധി.
പി.എച്ച്.ഡി ചെയ്യുന്നവർക്കും ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്കും 35 വയസ് വരെ ഇളവ് ലഭിക്കും.
പ്രധാന ചുമതലകൾ
ക്ലാസുകൾ, പരീക്ഷകൾ, അക്കാദമിക് പ്രവർത്തനങ്ങൾ എന്നിവയുടെ ഷെഡ്യൂളിംഗ്, ടൈംടേബിൾ തയ്യാറാക്കൽ, ഔദ്യോഗിക അറിയിപ്പുകൾ വിതരണം ചെയ്യൽ, അക്കാദമിക് രേഖകൾ പരിപാലിക്കൽ തുടങ്ങിയവയാണ് പ്രധാന ചുമതലകൾ. അധ്യാപകരെ കോഴ്സ് അഡ്മിനിസ്ട്രേഷൻ, ഗ്രേഡിംഗ്, അക്കാദമിക് കോർഡിനേഷൻ എന്നിവയിൽ സഹായിക്കേണ്ടതുമുണ്ട്.
പരീക്ഷാ നടപടികൾ, ഇൻവിജിലേഷൻ, സെമിനാറുകൾ, വർക്ക്ഷോപ്പുകൾ, ഗസ്റ്റ് ലക്ചറുകൾ എന്നിവ ഏകോപിപ്പിക്കൽ, വിദ്യാർത്ഥികളുടെ അക്കാദമിക് സംശയങ്ങൾക്ക് മറുപടി നൽകൽ തുടങ്ങിയ ഉത്തരവാദിത്വങ്ങളും ട്രെയിനിമാർക്ക് ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://iimmumbai.ac.in/storage/uploads/careers/2382/177989345297.pdf

