കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) കാലിക്കറ്റ് വിവിധ ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെന്റർ ഫോർ കണ്ടിന്യൂയിംഗ് എജുക്കേഷൻ ആൻഡ് സ്കിൽ ഡെവലപ്മെന്റിന്റെ കീഴിലാണ് നിയമനം നടക്കുന്നത്. ആകെ 79 ഒഴിവുകളാണുള്ളത്.
ഗ്രാജുവേറ്റ് അപ്രന്റീസ്, ഡിപ്ലോമ അപ്രന്റീസ് വിഭാഗങ്ങളിലേക്കാണ് നിയമനം. ലൈബ്രറി സയൻസ്, ഹോട്ടൽ മാനേജ്മെന്റ്, നഴ്സിംഗ്, ഫാർമസി, ജനറൽ അഡ്മിനിസ്ട്രേഷൻ, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, സിവിൽ എഞ്ചിനീയറിംഗ് തുടങ്ങിയ വിവിധ മേഖലകളിൽ അവസരങ്ങളുണ്ട്.
ഗ്രാജുവേറ്റ് അപ്രന്റീസുകൾക്ക് പ്രതിമാസം 15,000 രൂപയും ഡിപ്ലോമ അപ്രന്റീസുകൾക്ക് 12,500 രൂപയും സ്റ്റൈപെൻഡായി ലഭിക്കും.
ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർഥികളെ രേഖാ പരിശോധന, എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയ്ക്കായി ക്ഷണിക്കും. തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും അന്തിമ നിയമനം.
അപേക്ഷകൾ ഓൺലൈനായി മാത്രം സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 12 ആണ്.
വിജ്ഞാപനവും യോഗ്യതാ മാനദണ്ഡങ്ങളും ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ എൻഐടി കാലിക്കറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
https://nitc.ac.in/imgserver/uploads/attachments/Ed__f32e58ac-90fb-470f-be27-922ed10d83d7_.pdf .

