Home Top Storiesകോഴിക്കോട് നിപ സംശയം: ഫറോക്ക് സ്വദേശിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചു

കോഴിക്കോട് നിപ സംശയം: ഫറോക്ക് സ്വദേശിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചു

by news_desk1
0 comments

കോഴിക്കോട്: നിപ വൈറസ് രോഗലക്ഷണങ്ങളോടെ ഫറോക്ക് സ്വദേശിയായ ഒരാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗിയുടെ സ്രവസാമ്പിളുകൾ പി.സി.ആർ പരിശോധനയ്ക്കായി അയച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. രോഗിയുടെ ആരോഗ്യനില വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

പരിശോധനാഫലം ലഭിച്ച ശേഷമേ രോഗബാധ സംബന്ധിച്ച് വ്യക്തത ഉണ്ടാകൂ. പരിശോധനാ റിപ്പോർട്ട് നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ആരോഗ്യവകുപ്പ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

You may also like