Home Keralaകൊട്ടിയൂർ വൈശാഖ മഹോത്സവ തിരക്കിൽ സ്വർണമാല കവർച്ചാ ശ്രമം; സ്ത്രീ അറസ്റ്റിൽ

കൊട്ടിയൂർ വൈശാഖ മഹോത്സവ തിരക്കിൽ സ്വർണമാല കവർച്ചാ ശ്രമം; സ്ത്രീ അറസ്റ്റിൽ

by news_desk1
0 comments

കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനിടെയുണ്ടായ ഭക്തജനത്തിരക്കിൽ സ്വർണമാല കവർച്ചാ ശ്രമവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ കേളകം പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് തത്തമംഗലം സ്വദേശിനി ജ്യോതിയാണ് പിടിയിലായത്.

ഉത്സവ നഗരിയിൽ ദർശനത്തിനെത്തിയ ഭക്തരിൽ ഒരാളുടെ കഴുത്തിലെ സ്വർണമാല കവരാൻ ശ്രമിക്കുന്നതിനിടെയാണ് ജ്യോതി കൈയോടെ പിടിയിലായത്. ക്ഷേത്ര പരിസരത്തും ദർശന കേന്ദ്രങ്ങളിലുമെല്ലാം വലിയ ജനത്തിരക്ക് അനുഭവപ്പെട്ട സമയത്തായിരുന്നു സംഭവം.

തിരക്കിനിടെ നീങ്ങിക്കൊണ്ടിരുന്ന ഭക്തയുടെ കഴുത്തിൽ നിന്നുള്ള മാല പൊട്ടിക്കാൻ ശ്രമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ സമീപത്തുണ്ടായിരുന്ന ആളുകളും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസും ചേർന്ന് പ്രതിയെ തടഞ്ഞുവെച്ചു. തുടർന്ന് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലാണ് പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.

അറസ്റ്റിലായ ജ്യോതി മുൻപും നിരവധി മോഷണക്കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

You may also like