Home Nationalഅസമിൽ വ്യോമസേന ചരക്കുവിമാനം തകര്‍ന്ന സംഭവം; പൈലറ്റടക്കം അഞ്ച് സൈനികർക്ക് വീരമൃത്യു

അസമിൽ വ്യോമസേന ചരക്കുവിമാനം തകര്‍ന്ന സംഭവം; പൈലറ്റടക്കം അഞ്ച് സൈനികർക്ക് വീരമൃത്യു

by news_desk1
0 comments

ജോർഹട്ട്: അസമിൽ ഇന്ത്യൻ വ്യോമസേനയുടെ ചരക്കുവിമാനം തകർന്നുണ്ടായ അപകടത്തിൽ പൈലറ്റടക്കം അഞ്ച് സൈനികർക്ക് വീരമൃത്യു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉദ്യോഗസ്ഥരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ സഹപൈലറ്റ് നിലവിൽ ചികിത്സയിൽ തുടരുകയാണ്.

അരുണാചൽ പ്രദേശിൽ നിന്ന് ജോർഹട്ടിലേക്ക് എത്തിയ സോവിയറ്റ് നിർമിത എ.എൻ-32 ചരക്കുവിമാനമാണ് എയർബേസ് പരിസരത്ത് ലാൻഡിങ്ങിനിടെ തീപിടിച്ച് തകർന്നത്. പ്രതികൂല കാലാവസ്ഥയാണോ സാങ്കേതിക തകരാറാണോ അപകടത്തിന് കാരണമായതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

അപകടത്തെ തുടർന്ന് ഇന്ത്യൻ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിന്റെ കാരണം കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചതായും അധികൃതർ അറിയിച്ചു.

വിമാനം തകർന്ന ഉടൻ തന്നെ അഗ്നിരക്ഷാസേനയും അടിയന്തര രക്ഷാപ്രവർത്തന സംഘങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. വടക്കുകിഴക്കൻ ഇന്ത്യയിലെ പ്രധാന വ്യോമസേനാ കേന്ദ്രങ്ങളിലൊന്നായ ജോർഹട്ടിലെ എയർഫോഴ്‌സ് സ്റ്റേഷനിലാണ് അപകടം നടന്നത്.

അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഏതാനും മാസങ്ങൾക്ക് മുൻപ് അസമിലെ കാർബി ആംഗ്ലോങ് ജില്ലയിൽ ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 എം.കെ.ഐ യുദ്ധവിമാനം തകർന്ന സംഭവത്തിന് പിന്നാലെയാണ് മറ്റൊരു ഗുരുതര വിമാനാപകടം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

You may also like