Home Keralaതൃശ്ശൂരിലും ഷിഗല്ല . വടക്കാഞ്ചേരി മംഗലത്ത് 2 കുട്ടികൾക്ക് രോഗബാധ സ്ഥിരീകരിച്ചു

തൃശ്ശൂരിലും ഷിഗല്ല . വടക്കാഞ്ചേരി മംഗലത്ത് 2 കുട്ടികൾക്ക് രോഗബാധ സ്ഥിരീകരിച്ചു

by news_desk
0 comments

ആശങ്ക ഉയർന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി അധികൃതർ. പ്രദേശത്ത് ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ച വരികയാണ്.
നാലു വയസ്സുള്ള പെൺകുട്ടിക്കും ഏഴു വയസ്സുള്ള ആൺകുട്ടിക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടികൾ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞു വരികയാണ്. കുട്ടികളുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ ആരോഗ്യനിലയും വിലയിരുത്തി വരികയാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. വടക്കാഞ്ചേരി നഗരസഭ ചെയർപേഴ്സൺ മിനിഅരവിന്ദൻ മറ്റു ജനപ്രതിനിധികൾ ആരോഗ്യ പ്രവർത്തകർ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നത്.

You may also like