Home Keralaഅതിവേഗ ഇടപെടൽ; അപകടത്തിൽ കാലുകൾ നഷ്ടമായ പൊലീസുകാർക്ക് സർക്കാർ കൈത്താങ്ങ്, ചികിത്സാ ചെലവ് ഏറ്റെടുക്കും

അതിവേഗ ഇടപെടൽ; അപകടത്തിൽ കാലുകൾ നഷ്ടമായ പൊലീസുകാർക്ക് സർക്കാർ കൈത്താങ്ങ്, ചികിത്സാ ചെലവ് ഏറ്റെടുക്കും

by news_desk1
0 comments

തിരുവനന്തപുരം: കാഞ്ഞങ്ങാട് ഹൈവേ പട്രോളിംഗിനിടെ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കാലുകൾ മുറിച്ചുമാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും. പൊലീസ് വെൽഫെയർ ബ്യൂറോയിൽ നിന്ന് ധനസഹായം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി. ആദ്യഘട്ടമായി അഞ്ച് ലക്ഷം രൂപ വീതം അനുവദിക്കാനാണ് തീരുമാനം.

അപകടത്തിൽ പരിക്കേറ്റ സൂരജ്, അലോഷ്യസ് എന്നീ പൊലീസ് ഉദ്യോഗസ്ഥർ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ആഭ്യന്തര മന്ത്രി നേരിട്ട് തേടി. മികച്ച ചികിത്സ ഉറപ്പാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ചികിത്സ പൂർത്തിയാക്കി തിരിച്ചെത്തുന്ന ഉദ്യോഗസ്ഥർക്ക് അനുയോജ്യമായ ജോലിസ്ഥലങ്ങളിൽ നിയമനം ഉറപ്പാക്കാനും മന്ത്രി നിർദേശിച്ചു. ഡ്യൂട്ടിക്കിടെ അപകടത്തിൽപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പമുണ്ടാകുമെന്നും ആവശ്യമായ എല്ലാ പിന്തുണയും സർക്കാർ നൽകുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

കാഞ്ഞങ്ങാട് ഹൈവേ പട്രോളിംഗിനിടെയുണ്ടായ അപകടത്തെ തുടർന്ന് ഗുരുതര പരിക്കേറ്റ ഇരുവർക്കും അടിയന്തര സഹായം ലഭ്യമാക്കുന്ന സർക്കാർ നടപടി പൊലീസ് സേനയ്ക്കുള്ള കരുതലിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.

You may also like