Home Keralaടെറസിൽ നിന്ന് ഫോൺ ചെയ്യുന്നതിനിടെ താഴേക്ക് വീണു; നാഗലശേരിയിൽ 29കാരന് ഗുരുതര പരിക്ക്

ടെറസിൽ നിന്ന് ഫോൺ ചെയ്യുന്നതിനിടെ താഴേക്ക് വീണു; നാഗലശേരിയിൽ 29കാരന് ഗുരുതര പരിക്ക്

by news_desk1
0 comments

പാലക്കാട്: നാഗലശേരി പഞ്ചായത്ത് കെട്ടിടത്തിന് സമീപത്തെ ഇരുനില കെട്ടിടത്തിന് മുകളിൽ നിന്ന് താഴെ വീണ് യുവാവിന് ഗുരുതര പരിക്ക്. അതീവ ഗുരുതരാവസ്ഥയിൽ യുവാവ് വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്.

പാലക്കാട് കഞ്ചിക്കോട് സ്വദേശി ശ്യാം പ്രസാദ് (29) ആണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. സോളാർ പാനൽ ഫിറ്റിങ് ജോലികൾക്കായി കൂറ്റനാട് എത്തിയ ശ്യാം നാഗലശേരി പഞ്ചായത്തിന് സമീപമുള്ള ഇരുനില കെട്ടിടത്തിലായിരുന്നു താമസം.

താമസിച്ചിരുന്ന മുറിയിൽ നിന്ന് ഫോൺ ചെയ്യുന്നതിനായി ടെറസിലേക്ക് പോയപ്പോഴാണ് അപകടം ഉണ്ടായത്. ടെറസിന്റെ സൈഡ് ഭിത്തിയിൽ ഇരിക്കുമ്പോൾ അബദ്ധത്തിൽ താഴേക്ക് വീണതാകാമെന്നാണ് നിഗമനം.

You may also like