15
തൃശൂർ: തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി വിദ്യാർത്ഥിനി മരിച്ചു. കോട്ടയം സ്വദേശി സ്നേഹ പൗലോസ് (20) ആണ് മരിച്ചത്. ഒന്നാംവർഷ എംബിബിഎസ് വിദ്യാർത്ഥിനിയായിരുന്നു.
ആശുപത്രിക്ക് തൊട്ടടുത്തുള്ള ഹോസ്റ്റൽ ബ്ലോക്കിന്റെ നാലാം നിലയിൽ നിന്നാണ് സ്നേഹ ചാടിയത്. രക്തം വാർന്ന നിലയിലാണ് കണ്ടെത്തിയത്.
ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തിവരികയാണ്.

