Home Keralaജൂലൈ 21 മുതൽ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ അനിശ്ചിതകാല സമരം; ഉയർന്ന കമ്മീഷനെതിരെ പ്രതിഷേധം ശക്തം

ജൂലൈ 21 മുതൽ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ അനിശ്ചിതകാല സമരം; ഉയർന്ന കമ്മീഷനെതിരെ പ്രതിഷേധം ശക്തം

by news_desk1
0 comments

തിരുവനന്തപുരം: ഓൺലൈൻ ടാക്സി ഡ്രൈവർമാർ ജൂലൈ 21 മുതൽ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുന്നു. ഉയർന്ന കമ്മീഷൻ ഈടാക്കുന്നതിനെതിരെ പ്രമുഖ ഓൺലൈൻ ടാക്സി പ്ലാറ്റ്‌ഫോമുകൾക്കും സർക്കാർ സംരംഭമായ കേരള സവാരിക്കുമെതിരെയാണ് പ്രതിഷേധം.

കമ്പനികൾ ഈടാക്കുന്ന കമ്മീഷൻ ഗണ്യമായി കുറയ്ക്കണമെന്നാണ് ഡ്രൈവർമാരുടെ പ്രധാന ആവശ്യം.

1,000 രൂപയുടെ ഓട്ടത്തിൽ നിന്ന് ഏകദേശം 500 രൂപ വരെ കമ്മീഷനായി കമ്പനികൾ ഈടാക്കുന്ന സാഹചര്യമാണുള്ളതെന്ന് ഡ്രൈവർമാർ ആരോപിക്കുന്നു. ഇന്ധനവില വർധിച്ചതോടെ തന്നെ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുമ്പോഴാണ് ഉയർന്ന കമ്മീഷൻ കൂടി ബാധ്യതയാകുന്നതെന്നും അവർ പറയുന്നു.

ഓട്ടം നടത്തി ലഭിക്കുന്ന വരുമാനം വാഹനത്തിന്റെ പരിപാലനച്ചെലവുകൾ പോലും നിറവേറ്റാൻ തികയുന്നില്ലെന്നും, നിലവിലെ സാഹചര്യത്തിൽ ഉപജീവനം തന്നെ പ്രതിസന്ധിയിലായിരിക്കുകയാണെന്നും ഡ്രൈവർമാർ വ്യക്തമാക്കി.

You may also like