Home Keralaഭാര്യയുടെ സ്ഥാപനത്തിന് വഴിവിട്ട സഹായം നൽകിയെന്ന പരാതി; ഗണേഷ് കുമാറിനെതിരായ കേസിൽ റിപ്പോർട്ട് തേടി വിജിലൻസിനോട് കോടതി

ഭാര്യയുടെ സ്ഥാപനത്തിന് വഴിവിട്ട സഹായം നൽകിയെന്ന പരാതി; ഗണേഷ് കുമാറിനെതിരായ കേസിൽ റിപ്പോർട്ട് തേടി വിജിലൻസിനോട് കോടതി

by news_desk1
0 comments

തിരുവനന്തപുരം: മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ മന്ത്രിയായിരിക്കെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് വഴിവിട്ട സഹായം നൽകിയെന്ന പരാതിയിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാൻ വിജിലൻസിനോട് കോടതി നിർദേശിച്ചു. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് അടുത്ത മാസം 20-നകം സമർപ്പിക്കാൻ നിർദേശിച്ചത്.

എറണാകുളം സ്വദേശിയുടെ പരാതിയിലാണ് കോടതി നടപടി സ്വീകരിച്ചത്. പരാതിക്കാരന്റെ എക്സ്പോർട്ടിങ് കമ്പനിക്ക് മിൽമ, കേരഫെഡ് എന്നീ സ്ഥാപനങ്ങളുടെ ടെൻഡറുകൾ അനുവദിച്ച നടപടികളിൽ അഴിമതിയും അധികാരദുർവിനിയോഗവും നടന്നുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.

ഇതുസംബന്ധിച്ച് പരാതിക്കാരൻ നേരത്തെ വിജിലൻസ് ഡയറക്ടർ ഉൾപ്പെടെയുള്ള അധികാരികൾക്ക് പരാതി നൽകിയിരുന്നു. പരാതിയിൽ ഇതുവരെ സ്വീകരിച്ച നടപടികളും അന്വേഷണത്തിന്റെ നിലവിലെ പുരോഗതിയും വിശദീകരിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാനാണ് വിജിലൻസ് കോടതിയുടെ നിർദേശം.

You may also like