ആലപ്പുഴ: തിമിര ശസ്ത്രക്രിയയ്ക്കിടെ കണ്ണിലെ ലെൻസ് ഉള്ളിലേക്ക് ആഴ്ന്നുപോയെന്നാരോപിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പരാതി. തിമിര ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ആറാട്ടുപുഴ സ്വദേശിനി ലത (67)യുടെ കുടുംബമാണ് പരാതി ഉന്നയിച്ചത്.
ശസ്ത്രക്രിയയ്ക്കിടെ കണ്ണിലെ ലെൻസ് കണ്ണിന്റെ ഉള്ളിലേക്ക് ആഴ്ന്നുപോയെന്നാണ് കുടുംബത്തിന്റെ ആരോപണം. ഗുരുതരമായ ചികിത്സാ പിഴവ് ഉണ്ടായിട്ടും ഇക്കാര്യം ആശുപത്രി അധികൃതർ മറച്ചുവച്ചെന്നും പരാതിയിൽ പറയുന്നു.
തെറ്റ് തിരിച്ചറിഞ്ഞിട്ടും ആശുപത്രി അധികൃതർ പിന്നീട് കൈയൊഴിഞ്ഞെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ വിശദമായ പരിശോധനയും തുടർനടപടികളും ആവശ്യപ്പെട്ടാണ് പരാതി ഉയർന്നിരിക്കുന്നത്.
