Home Education/Careerകൊച്ചി മെട്രോയിൽ വിവിധ ഒഴിവുകൾ; എച്ച്.ആർ, മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി മെട്രോയിൽ വിവിധ ഒഴിവുകൾ; എച്ച്.ആർ, മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

by news_desk1
0 comments

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ (KMRL) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജർ (ഫിനാൻസ്), എക്സിക്യൂട്ടീവ് (എച്ച്.ആർ), അസിസ്റ്റന്റ് എക്സിക്യൂട്ടീവ് (എച്ച്.ആർ) തസ്തികകളിലേക്കാണ് നിയമനം. ചില തസ്തികകളിലേക്ക് നിയമബിരുദം (LLB) ഉള്ളവർക്കും അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ഓഗസ്റ്റ് 27 ആണ്.

മാനേജർ (ഫിനാൻസ്)

  • ഒഴിവ്: 1
  • ശമ്പള സ്കെയിൽ: ₹60,000 – ₹1,80,000 (IDA)

യോഗ്യത:

  • സി.എ./സി.എം.എ (ICWAI) അല്ലെങ്കിൽ
  • ഫുൾടൈം എം.ബി.എ (ഫിനാൻസ് സ്പെഷ്യലൈസേഷനോടെ), കുറഞ്ഞത് 60% മാർക്ക്.

പ്രവൃത്തിപരിചയം:

  • യോഗ്യത നേടിയ ശേഷം കുറഞ്ഞത് 7 വർഷത്തെ പ്രവൃത്തിപരിചയം.
  • IND AS ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകൾ, GST, ഇൻകം ടാക്സ് കോംപ്ലയൻസ് എന്നിവ കൈകാര്യം ചെയ്ത പരിചയം.
  • SAP പരിജ്ഞാനമുള്ളവർക്കും ലിസ്റ്റഡ് കമ്പനികളിൽ പ്രവർത്തിച്ചവർക്കും മുൻഗണന.

പ്രായപരിധി:

  • 2026 ഓഗസ്റ്റ് 1-ന് 40 വയസ് കവിയരുത്.
  • സംവരണ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും.

എക്സിക്യൂട്ടീവ് (എച്ച്.ആർ) / അസിസ്റ്റന്റ് എക്സിക്യൂട്ടീവ് (എച്ച്.ആർ)

  • ഒഴിവുകൾ: 2
  • ശമ്പളം: ₹30,000 – ₹1,20,000

വിദ്യാഭ്യാസ യോഗ്യത:

  • അംഗീകൃത സർവകലാശാലയിൽ നിന്ന് ഫുൾടൈം റെഗുലർ എം.ബി.എ അല്ലെങ്കിൽ തത്തുല്യ യോഗ്യത.
  • HR സ്പെഷ്യലൈസേഷൻ നിർബന്ധം.
  • കുറഞ്ഞത് 60% മാർക്ക്.
  • LLB യോഗ്യതയുള്ളവർക്ക് മുൻഗണന.

പ്രവൃത്തിപരിചയം:

  • കുറഞ്ഞത് 2 വർഷത്തെ HR / Personnel Management / Industrial Relations മേഖലകളിലെ പ്രവൃത്തിപരിചയം.
  • പൊതുമേഖലാ സ്ഥാപനങ്ങളിലോ വാർഷിക വിറ്റുവരവ് ₹200 കോടിയിലധികമുള്ള സ്വകാര്യ സ്ഥാപനങ്ങളിലോ ജോലി ചെയ്തിരിക്കണം.
  • സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് നിലവിൽ കുറഞ്ഞത് ₹5.50 ലക്ഷം വാർഷിക CTC ഉണ്ടായിരിക്കണം.

പ്രായപരിധി:

  • 2026 ഓഗസ്റ്റ് 1-ന് 30 വയസ് കവിയരുത്.
  • സംവരണ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും.

എഴുത്തുപരീക്ഷ/കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്കും വിശദമായ വിജ്ഞാപനത്തിനുമായി കൊച്ചി മെട്രോ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പുകൾ പരിശോധിക്കാം.https://kochimetro.org/careers/site_media/notifications/213.pdf https://kochimetro.org/careers/site_media/notifications/212.pdf

You may also like