Home Top Storiesലഹരി കേസ് പ്രതിയുമായുള്ള ബന്ധമെന്ന ആരോപണം; വി.ഡി. സതീശന്റെ പറവൂർ ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച്

ലഹരി കേസ് പ്രതിയുമായുള്ള ബന്ധമെന്ന ആരോപണം; വി.ഡി. സതീശന്റെ പറവൂർ ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച്

by news_desk1
0 comments

കൊച്ചി: ലഹരി കേസ് പ്രതിയുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ പറവൂരിലെ ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ പ്രതിഷേധ മാർച്ച് നടത്തി. ‘മുഖ്യമന്ത്രി ലഹരി മാഫിയാ സംഘങ്ങളുടെ തലവനോ?’ എന്ന ബാനറുയർത്തിയാണ് പ്രവർത്തകർ ഓഫീസിലേക്ക് മാർച്ച് നടത്തിയത്.

പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് മാർച്ച് തടഞ്ഞു. തുടർന്ന് ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ സംഘർഷാവസ്ഥ രൂപപ്പെട്ടു. പ്രവർത്തകരെ പിന്തിരിപ്പിക്കുന്നതിനായി പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു.

You may also like