Home Keralaചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; നാളെ മുതൽ ഭക്തർക്ക് ദർശനം

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; നാളെ മുതൽ ഭക്തർക്ക് ദർശനം

by news_desk1
0 comments

പമ്പ: ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. മലയാള പുതുവർഷ ദിനമായ ചിങ്ങം ഒന്നിന് നാളെ രാവിലെ മുതൽ ഭക്തർക്ക് ദർശനം നടത്താം. മാസപൂജകൾ പൂർത്തിയാക്കി ഓഗസ്റ്റ് 21ന് രാത്രി നട അടയ്ക്കും. തുടർന്ന് ഓണം പൂജകൾക്കായി ഓഗസ്റ്റ് 24ന് വീണ്ടും നട തുറക്കും.

ഔദ്യോഗികമായി തന്ത്രി സ്ഥാനം ഏറ്റെടുത്ത കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി നട തുറന്ന് ദീപം തെളിയിക്കും. ചിങ്ങം ഒന്നാം തീയതിയായ നാളെ രാവിലെ അഞ്ച് മണിക്ക് നട തുറക്കും.

ശബരിമല ഉൾക്കഴകത്തെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും നാളെ നടക്കും. ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ഓഗസ്റ്റ് 21ന് രാത്രി നട അടച്ച ശേഷം ഓണവുമായി ബന്ധപ്പെട്ട പൂജകൾക്കായാണ് ഓഗസ്റ്റ് 24ന് വീണ്ടും തുറക്കുന്നത്.

You may also like