Home Blogപി.എസ്.സി പരീക്ഷാ ക്രമക്കേട്; കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും, നിർണായക തെളിവുകൾ എസ്.ഐ.ടിക്ക്

പി.എസ്.സി പരീക്ഷാ ക്രമക്കേട്; കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും, നിർണായക തെളിവുകൾ എസ്.ഐ.ടിക്ക്

by news_desk1
0 comments

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. കെ.എ.എസ് ഉൾപ്പെടെയുള്ള ചില പരീക്ഷകളിലെ ക്രമക്കേടുകളിൽ നിർണായക തെളിവുകൾ എസ്.ഐ.ടിക്ക് ലഭിച്ചതായാണ് വിവരം. സംസ്ഥാന പൊലീസ് മേധാവിയുടെ അനുമതി ലഭിച്ചാൽ പിന്നാലെ പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനാണ് തീരുമാനം.

ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേട് കേസിൽ പ്രതികളായവരുടെ പട്ടികയും എസ്.ഐ.ടി ഉടൻ കോടതിയിൽ സമർപ്പിക്കും.

പി.എസ്.സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഇതുവരെ നൂറുകണക്കിന് പരാതികളാണ് എസ്.ഐ.ടിക്ക് ലഭിച്ചത്. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തുന്നതിനൊപ്പം തെളിവ് ശേഖരണവും തുടരുകയാണ്.

കെ.എ.എസ് പരീക്ഷയിലെയും ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കുള്ള അഭിമുഖത്തിലെയും ക്രമക്കേടുകളിൽ കേസെടുക്കുന്ന കാര്യം പരിഗണനയിലാണ്. പൊലീസ് മേധാവിയുടെ അനുമതി ലഭിച്ചാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനാണ് തീരുമാനം.

അതേസമയം, ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേട് കേസിലെ പ്രതിപ്പട്ടികയും ഉടൻ കോടതിയിൽ കൈമാറും. വൈകാതെ കുറ്റപത്രം സമർപ്പിക്കാനാണ് എസ്.ഐ.ടിയുടെ തീരുമാനം.

പരീക്ഷാ വിഭാഗത്തിലെ കമ്പ്യൂട്ടറുകളിൽ ശാസ്ത്രീയ പരിശോധന നടത്തിയിരുന്നു. പരീക്ഷാ നടപടികളുമായി ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥരെയും വിശദമായി ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് ഐ.ജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുന്നത്.

You may also like