കോഴിക്കോട്: അത്തോളിയിൽ തോട്ടിൽ 44കാരനെ മരിച്ച നിലയിൽ കണ്ടെത്തി. തോരായി ചെറുവലത്ത് ഇസ്ഹാഖ് (44) ആണ് മരിച്ചത്. അത്തോളി വേളൂർ വെസ്റ്റ് ടർഫിന് സമീപം നമ്പുക്കുടി താഴെയുള്ള തോട്ടിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. രാവിലെ ആറോടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. സമീപത്തുനിന്ന് ഇസ്ഹാഖിന്റെ മൊബൈൽ ഫോണും കണ്ടെത്തി.
വിവരമറിഞ്ഞ് അത്തോളി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.എസ്. ഹരിദേവ്, സബ് ഇൻസ്പെക്ടർ വി.പി. അനിൽകുമാർ, സിവിൽ പൊലീസ് ഓഫീസർ യു.കെ. ശ്രീജിത്ത് എന്നിവർ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
ചെറുവലത്ത് ആലിക്കോയയുടെ മകനാണ് ഇസ്ഹാഖ്. ഭാര്യ: മുനീറ. മക്കൾ: അസറ, ആമിന.
