Home Keralaഗുരുദർശനങ്ങൾ അതിരുകൾ കടന്ന് ലോകമെങ്ങും എത്തണം: മുഖ്യമന്ത്രി

ഗുരുദർശനങ്ങൾ അതിരുകൾ കടന്ന് ലോകമെങ്ങും എത്തണം: മുഖ്യമന്ത്രി

by news_desk1
0 comments

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ ലോകമെമ്പാടുമുള്ള സംഘർഷങ്ങൾക്കും ഭിന്നിപ്പുകൾക്കും പരിഹാരമായി മാറുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ചെമ്പഴന്തി ഗുരുകുലത്തിൽ സംഘടിപ്പിച്ച ശ്രീനാരായണഗുരു ജയന്തി ആഘോഷച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണാടി പ്രതിഷ്ഠയിലൂടെ മനുഷ്യനെ തന്നിലേക്ക് തന്നെ തിരിഞ്ഞുനോക്കാൻ പ്രേരിപ്പിച്ചത് ശ്രീനാരായണ ഗുരുവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യകൊണ്ട് പ്രബുദ്ധരാകാൻ ആഹ്വാനം ചെയ്ത ശ്രീനാരായണ ഗുരു യഥാർഥത്തിൽ വിശ്വഗുരുവാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെയും ഗുരുദേവന്റെ ദർശനങ്ങൾ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്.

ഭാരതത്തിന്റെ അതിർത്തികൾക്കപ്പുറത്തേക്കും ഗുരുദർശനങ്ങൾ സഞ്ചരിക്കണം. ദില്ലിയിലെ ഗുരുദേവ കേന്ദ്രം കേവലം പൂർണകായ പ്രതിമയിൽ മാത്രം ഒതുങ്ങരുത്. ചെമ്പഴന്തിയും ശിവഗിരിയും ലോകത്തിനു മുന്നിൽ കൂടുതൽ ശക്തമായി അവതരിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അതേസമയം ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി ആഘോഷങ്ങൾക്ക് വർക്കല ശിവഗിരിയിൽ തുടക്കമായി. ശിവഗിരി മഠത്തിൽ നടന്ന തിരുജയന്തി സമ്മേളനം നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിച്ചു.

വൈകിട്ട് 6.30ന് ചെമ്പഴന്തി ഗുരുകുലത്തിൽ നടന്ന തിരുജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

You may also like