Home Keralaഎസ്എഫ്‌ഐ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം; ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ച് പൊലീസ്, പിന്മാറാതെ പ്രവർത്തകർ

എസ്എഫ്‌ഐ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം; ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ച് പൊലീസ്, പിന്മാറാതെ പ്രവർത്തകർ

by news_desk1
0 comments

തിരുവനന്തപുരം: കേരള സർവകലാശാലയിൽ സംഘടിപ്പിച്ച ദേശീയ കായിക ദിന പരിപാടിയിൽ വന്ദേമാതരം പൂർണമായും ആലപിച്ചതിൽ പ്രതിഷേധിച്ച വനിതാ നേതാക്കളടക്കമുള്ളവരെ പൊലീസ് ക്രൂരമായി ആക്രമിച്ചെന്നാരോപിച്ച് എസ്എഫ്‌ഐ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.

പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ പൊലീസും എസ്എഫ്‌ഐ പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളലുമുണ്ടായി.

പൊലീസ് നടപടിക്കിടയിലും പ്രവർത്തകർ പിന്മാറാതെ മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധം തുടർന്നു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയി ഉൾപ്പെടെയുള്ള നേതാക്കളും സ്ഥലത്തെത്തി.

You may also like