Home International‘പ്രാർത്ഥനകളിലും ഹൃദയങ്ങളിലും താങ്കൾ എന്നും ജീവിക്കും’; ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു, ദുബായിൽ 10 ദിവസത്തെ ദുഃഖാചരണം

‘പ്രാർത്ഥനകളിലും ഹൃദയങ്ങളിലും താങ്കൾ എന്നും ജീവിക്കും’; ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു, ദുബായിൽ 10 ദിവസത്തെ ദുഃഖാചരണം

by news_desk
0 comments

ദുബായ്: യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരൻ ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തിങ്കളാഴ്ച രാവിലെ അന്തരിച്ചു. ദുബായ് മീഡിയ ഓഫീസാണ് വേർപാടിന്റെ ദുഃഖവാർത്ത ഔദ്യോഗികമായി ലോകത്തെ അറിയിച്ചത്.

പ്രിയ സഹോദരന്റെ നിര്യാണത്തിൽ ആഴത്തിലുള്ള ദുഃഖരേഖപ്പെടുത്തി ദുബായിൽ തിങ്കളാഴ്ച മുതൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദുഃഖാചരണത്തിന്റെ ഭാഗമായി എമിറേറ്റിലുടനീളമുള്ള സർക്കാർ സ്ഥാപനങ്ങളിലും പൊതുയിടങ്ങളിലും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും.

“സഹോദരാ, അല്ലാഹു നിങ്ങളോട് കരുണ കാണിക്കട്ടെ. നിങ്ങൾ ഞങ്ങളുടെ കണ്ണുകളിൽ നിന്ന് മറഞ്ഞെങ്കിലും ഞങ്ങളുടെ പ്രാർത്ഥനകളിലും ഹൃദയങ്ങളിലും എന്നും ജീവിക്കും. അല്ലാഹു നിങ്ങൾക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ,” എന്ന് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോഷ്യൽ മീഡിയയിൽ വൈകാരികമായി കുറിച്ചു.

ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിര്യാണത്തിൽ യു.എ.ഇയിലെ വിവിധ എമിറേറ്റ് ഭരണാധികാരികളും ഉന്നത ഉദ്യോഗസ്ഥരും പ്രമുഖ വ്യക്തിത്വങ്ങളും അനുശോചനം രേഖപ്പെടുത്തി.

You may also like