Home Keralaഇടുക്കിയിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ പാഞ്ഞടുത്ത് കരിങ്കൊടി പ്രതിഷേധം; പിന്നിൽ യൂത്ത് ഫ്രണ്ട് എം

ഇടുക്കിയിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ പാഞ്ഞടുത്ത് കരിങ്കൊടി പ്രതിഷേധം; പിന്നിൽ യൂത്ത് ഫ്രണ്ട് എം

by news_desk
0 comments

ഇടുക്കി: പുതിയ ഉത്തരവിനെച്ചൊല്ലിയുള്ള പ്രതിഷേധം കനക്കുന്നതിനിടെ ഇടുക്കിയിൽ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് ഫ്രണ്ട് എം പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. വാഴവരയിൽ വെച്ചാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടിയുമായി പ്രവർത്തകർ പാഞ്ഞടുത്തത്. എന്നാൽ പ്രതിഷേധത്തിനിടെ വാഹനം നിർത്താതെ വേഗത്തിൽ കടന്നുപോകുകയായിരുന്നു.

ആനത്താരകളിലെ അനധികൃത ഫെൻസിങ്ങുകളും കെട്ടിടങ്ങളും പൊളിച്ചുനീക്കണമെന്ന പുതിയ സർക്കാരുത്തരവിനെതിരെയാണ് യൂത്ത് ഫ്രണ്ട് എം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇടുക്കി ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി രാവിലെയാണ് മുഖ്യമന്ത്രി ഇടുക്കിയിലെത്തിയത്. കളക്ടറേറ്റിൽ നടന്ന ഔദ്യോഗിക പരിപാടിക്ക് ശേഷം കട്ടപ്പനയിലേക്ക് പോകുന്നതിനിടെയാണ് അപ്രതീക്ഷിതമായി റോഡിലേക്ക് ചാടിവീണ് പ്രവർത്തകർ കരിങ്കൊടി വീശിയത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് പോലീസും പ്രവർത്തകരും തമ്മിൽ ചെറിയ തോതിൽ ഉരസലുണ്ടായി.

You may also like