Home Keralaക്രൈംബ്രാഞ്ചിലും സ്പെഷ്യൽ ബ്രാഞ്ചിലും പ്രവേശന പരീക്ഷ അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പരീക്ഷയ്ക്ക് പകരം സ്ഥലമാറ്റ ഉത്തരവ്

ക്രൈംബ്രാഞ്ചിലും സ്പെഷ്യൽ ബ്രാഞ്ചിലും പ്രവേശന പരീക്ഷ അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പരീക്ഷയ്ക്ക് പകരം സ്ഥലമാറ്റ ഉത്തരവ്

by news_desk1
0 comments

തിരുവനന്തപുരം: ക്രൈംബ്രാഞ്ചിലും സ്പെഷ്യൽ ബ്രാഞ്ചിലും നിയമനത്തിനായി നടത്തുന്ന പൊലീസിലെ അഭിരുചി പരീക്ഷ അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം. പരീക്ഷ നടത്താതെ ക്രൈംബ്രാഞ്ച് മേധാവി സ്ഥലമാറ്റ ഉത്തരവ് ഇറക്കിയതോടെയാണ് വിവാദം ശക്തമായത്. ഭരണാനുകൂലികളായ പൊലീസുകാരെ തിരുകിക്കയറ്റാനാണ് നീക്കമെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇതിനെതിരെ ഐജിമാരും എസ്പിമാരും പ്രതിഷേധവുമായി രംഗത്തെത്തി.

ക്രൈംബ്രാഞ്ചിലേക്കും സ്പെഷ്യൽ ബ്രാഞ്ചിലേക്കും അന്വേഷണ മികവുള്ള ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിനായി ഏഴ് വർഷമായി പ്രവേശന പരീക്ഷ നടത്തിവരികയാണ്. എന്നാൽ ഇത്തവണ പരീക്ഷ നടത്താതെയാണ് ക്രൈംബ്രാഞ്ച് മേധാവി സ്ഥലമാറ്റ ഉത്തരവ് ഇറക്കിയത്.

തുടർന്ന് ഐജിമാരും എസ്പിമാരും പ്രതിഷേധവുമായി രംഗത്തെത്തി. സമ്മർദത്തെ തുടർന്ന് ഇന്റലിജൻസിലും പരീക്ഷ നടത്തിയിട്ടില്ല. ഈ മാസം 30ന് പരീക്ഷ നടത്താനാണ് മേധാവിയുടെ തീരുമാനം. എന്നാൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമ്മർദം തുടരുന്നതായാണ് വിവരം.

അതേസമയം, സമ്മർദം മറികടന്ന് പരീക്ഷ നടത്തിയത് വിജിലൻസിൽ മാത്രമാണ്. ക്രൈംബ്രാഞ്ചിലും സ്പെഷ്യൽ ബ്രാഞ്ചിലും അന്വേഷണ മികവുള്ള ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടി പരീക്ഷ ഒഴിവാക്കി മുന്നോട്ടുകൊണ്ടുപോകുന്നതിനെതിരെയാണ് പൊലീസ് സേനയ്ക്കുള്ളിൽ പ്രതിഷേധം ഉയർന്നിരിക്കുന്നത്.

You may also like