തിരുവനന്തപുരം: കണ്ണൂർ ജില്ലയിൽ വനം വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് മാറ്റിവച്ച കായികക്ഷമതാ പരീക്ഷ ഒക്ടോബർ 5ന് നടക്കും. വിവിധ വകുപ്പുകളിലെ അഭിമുഖം, ചുരുക്കപ്പട്ടിക, സാധ്യതാപട്ടിക, പ്രമാണപരിശോധന എന്നിവ സംബന്ധിച്ച പുതുക്കിയ വിവരങ്ങളും കേരള പിഎസ്സി പ്രസിദ്ധീകരിച്ചു.
കായികക്ഷമതാ പരീക്ഷ
കണ്ണൂർ ജില്ലയിൽ വനം വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ 211/2025, 213/2025, 214/2025, 252/2025) തസ്തികയുടെ ഓഗസ്റ്റ് 6, സെപ്റ്റംബർ 25 തീയതികളിൽ നടത്താനിരുന്ന കായികക്ഷമതാ പരീക്ഷയാണ് മാറ്റിവച്ചിരുന്നത്. പുതിയ തീയതി ഒക്ടോബർ 5 രാവിലെ 5.30ന് മങ്ങാട്ടുപറമ്പ സർദാർ വല്ലഭായ് പട്ടേൽ സ്പോർട്സ് കോംപ്ലക്സ് ഗ്രൗണ്ടിലാണ്.
ഉദ്യോഗാർഥികൾ ഓഗസ്റ്റ് 6ന് നടത്താൻ നിശ്ചയിച്ചിരുന്ന കായികക്ഷമതാ പരീക്ഷയ്ക്കായി അനുവദിച്ച അഡ്മിഷൻ ടിക്കറ്റും അതിൽ നിർദേശിച്ചിട്ടുള്ള മറ്റ് രേഖകളും, മെഡിക്കൽ സർട്ടിഫിക്കറ്റ് ഉൾപ്പെടെ, സഹിതം നേരിട്ട് ഹാജരാകണം.
ചുരുക്കപ്പട്ടിക
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്: ലക്ചറർ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് (ഗവ. പോളിടെക്നിക്കുകൾ) (കാറ്റഗറി നമ്പർ 707/2025, 818/2025 മുസ്ലീം, 819/2025 ഈഴവ/തീയ്യ/ബില്ലവ, 817/2025 മുസ്ലീം).
സാമൂഹ്യനീതി വകുപ്പ്: ഇൻസ്ട്രക്ടർ (ടെയിലറിംഗ് ആൻഡ് എംബ്രോയിഡറി) (കാറ്റഗറി നമ്പർ 554/2025).
ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്: റിസർച്ച് ഓഫീസർ (കാറ്റഗറി നമ്പർ 722/2025).
സാധ്യതാപട്ടിക
- വനിതാ ശിശുവികസന വകുപ്പിൽ സൂപ്പർവൈസർ (ഐസിഡിഎസ്) (കാറ്റഗറി നമ്പർ 901/2025 എസ്സിസിസി, 827/2025 ധീവര).
- എറണാകുളം ജില്ലയിൽ വിവിധ വകുപ്പുകളിൽ ബോട്ട് ഡ്രൈവർ (കാറ്റഗറി നമ്പർ 569/2025).
- ഇടുക്കി ജില്ലയിൽ ജലസേചന വകുപ്പിൽ ബോട്ട് ഡ്രൈവർ (കാറ്റഗറി നമ്പർ 636/2025).
- കണ്ണൂർ ജില്ലയിൽ അച്ചടി വകുപ്പിൽ കോപ്പി ഹോൾഡർ (കന്നഡ) (കാറ്റഗറി നമ്പർ 628/2025).
- കോഴിക്കോട്, കോട്ടയം ജില്ലകളിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ ഫിറ്റർ (കാറ്റഗറി നമ്പർ 780/2025).
- കോഴിക്കോട് ജില്ലയിൽ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിൽ ട്രേസർ (കാറ്റഗറി നമ്പർ 775/2025).
- കോഴിക്കോട് ജില്ലയിൽ ആരോഗ്യവകുപ്പിൽ വെൽഡർ (കാറ്റഗറി നമ്പർ 292/2025).
- ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ വെൽഡർ (കാറ്റഗറി നമ്പർ 737/2025).
അഭിമുഖം
കേരള വാട്ടർ അതോറിറ്റി: ഫിറ്റർ, കാറ്റഗറി നമ്പർ 052/2026 (തസ്തികമാറ്റം മുഖേന).
കേരള മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്: ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് ഓഫീസർ/അഡീഷണൽ ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് ഓഫീസർ (കാറ്റഗറി നമ്പർ 415/2025) തസ്തികയിലേക്ക് ഒക്ടോബർ 7, 8, 16 തീയതികളിൽ പിഎസ്സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾക്ക് എൽആർ1 വിഭാഗം: 0471 2546242.
വ്യാവസായിക പരിശീലന വകുപ്പ്: ജൂനിയർ ഇൻസ്ട്രക്ടർ (ടെക്നീഷ്യൻ മെക്കട്രോണിക്സ്) (കാറ്റഗറി നമ്പർ 654/2023) തസ്തികയിലേക്ക് ഒക്ടോബർ 7, 8, 16 തീയതികളിൽ പിഎസ്സി ആസ്ഥാന ഓഫീസിൽ അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക് ജിആർ9 വിഭാഗം: 0471 2546446.
വ്യാവസായിക പരിശീലന വകുപ്പ്: ജൂനിയർ ഇൻസ്ട്രക്ടർ (ഡിജിറ്റൽ ഫോട്ടോഗ്രാഫർ) (കാറ്റഗറി നമ്പർ 650/2023) തസ്തികയിലേക്ക് ഒക്ടോബർ 9ന് പിഎസ്സി ആസ്ഥാന ഓഫീസിൽ അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക് ജിആർ9 വിഭാഗം: 0471 2546446.
കാസർകോട് ജില്ല, വിദ്യാഭ്യാസ വകുപ്പ്: ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഉറുദു) യുപിഎസ് (കാറ്റഗറി നമ്പർ 769/2025) തസ്തികയിലേക്ക് ഒക്ടോബർ 7, 8 തീയതികളിൽ പിഎസ്സി കാസർകോട് ജില്ലാ ഓഫീസിൽ അഭിമുഖം.
കോഴിക്കോട് ജില്ല, വിദ്യാഭ്യാസ വകുപ്പ്: ഹൈസ്കൂൾ ടീച്ചർ (സംസ്കൃതം) (കാറ്റഗറി നമ്പർ 624/2025) തസ്തികയിലേക്ക് ഒക്ടോബർ 7, 8 തീയതികളിൽ പിഎസ്സി കോഴിക്കോട് ജില്ലാ ഓഫീസിലും ഒക്ടോബർ 30ന് കോഴിക്കോട് മേഖലാ ഓഫീസിലും അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾക്ക് 0495 2371971.
കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ്: ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ (കാറ്റഗറി നമ്പർ 379/2025) തസ്തികയിലേക്ക് ഒക്ടോബർ 7, 8, 9, 14, 15, 16 തീയതികളിൽ പിഎസ്സി ആസ്ഥാന ഓഫീസിൽ അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക് സിആർ2 വിഭാഗം: 0471 2546433.
കേരള തൊഴിലാളി ക്ഷേമനിധി ബോർഡ്: അസിസ്റ്റന്റ് മാനേജർ (കാറ്റഗറി നമ്പർ 433/2024) തസ്തികയിലേക്ക് ഒക്ടോബർ 7, 9 തീയതികളിൽ പിഎസ്സി ആസ്ഥാന ഓഫീസിൽ അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക് എൽആർ1 വിഭാഗം: 0471 2546242.
ആർക്കിയോളജി വകുപ്പ്: ഫോട്ടോഗ്രാഫർ (കാറ്റഗറി നമ്പർ 581/2024) തസ്തികയിലേക്ക് ഒക്ടോബർ 7, 8, 14 തീയതികളിൽ പിഎസ്സി ആസ്ഥാന ഓഫീസിൽ അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക് ജിആർ4ബി വിഭാഗം: 0471 2546418.
ഭൂജല വകുപ്പ്: അസിസ്റ്റന്റ് എൻജിനീയർ (കാറ്റഗറി നമ്പർ 466/2024) തസ്തികയിലേക്ക് ഒക്ടോബർ 7, 8, 9 തീയതികളിൽ പിഎസ്സി ആസ്ഥാന ഓഫീസിൽ അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക് ജിആർ8 വിഭാഗം: 0471 2546440.
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്: റിസർച്ച് അസിസ്റ്റന്റ് (മൈക്രോബയോളജി) (കാറ്റഗറി നമ്പർ 12/2025) തസ്തികയിലേക്ക് ഒക്ടോബർ 7, 8, 9 തീയതികളിൽ പിഎസ്സി ആസ്ഥാന ഓഫീസിൽ അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക് ജിആർ1സി വിഭാഗം: 0471 2546325.
പരീക്ഷ മാറ്റിവച്ചു
ഒക്ടോബർ 8ന് നടത്താൻ നിശ്ചയിച്ചിരുന്ന പൊതുവിദ്യാഭ്യാസ വകുപ്പിലെ പ്രീ പ്രൈമറി ടീച്ചർ (ബധിര വിദ്യാലയം) (കാറ്റഗറി നമ്പർ 126/2025 – ഈഴവ/തീയ്യ/ബില്ലവ), കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിലെ പ്രൊഡക്ഷൻ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 317/2025 – ഈഴവ/തീയ്യ/ബില്ലവ) എന്നീ തസ്തികകളുടെ ഓൺലൈൻ പരീക്ഷകൾ സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് പ്രസിദ്ധീകരിക്കും.
പ്രമാണപരിശോധന
ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്: മിഡ്വൈഫ് (കാറ്റഗറി നമ്പർ 727/2025) തസ്തികയിലേക്ക് ഒക്ടോബർ 5ന് പിഎസ്സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടക്കും. ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ സന്ദേശവും എസ്എംഎസും നൽകിയിട്ടുണ്ട്.
സംസ്ഥാന ജലഗതാഗത വകുപ്പ്: കാർപെന്റർ (കാറ്റഗറി നമ്പർ 280/2025) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് ഒക്ടോബർ 5ന് പിഎസ്സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജിആർ8 വിഭാഗം: 0471 2546440.
പൊതുമരാമത്ത് വകുപ്പ്: ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2 (പട്ടികജാതി) (കാറ്റഗറി നമ്പർ 128/2025) തസ്തികയിലേക്ക് ഒക്ടോബർ 7ന് പിഎസ്സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടക്കും. കൂടുതൽ വിവരങ്ങൾക്ക് ജിആർ3എ വിഭാഗം: 0471 2546281. ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ സന്ദേശവും എസ്എംഎസും നൽകിയിട്ടുണ്ട്.
