Home Keralaആറുമാസം കൊണ്ട് മിൽമയുടെ വിറ്റുവരവ് 2,559.71 കോടി; വളർച്ച 15 ശതമാനത്തിലധികം

ആറുമാസം കൊണ്ട് മിൽമയുടെ വിറ്റുവരവ് 2,559.71 കോടി; വളർച്ച 15 ശതമാനത്തിലധികം

by news_desk1
0 comments

തിരുവനന്തപുരം: പാൽ ഉൾപ്പെടെയുള്ള ഉൽപന്നങ്ങളുടെ വിൽപ്പനയിൽ മുന്നേറ്റം തുടർന്ന് മിൽമ. 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറുമാസത്തിൽ 2,559.71 കോടി രൂപയുടെ വിറ്റുവരവാണ് മിൽമ നേടിയത്. മുൻവർഷം ഇതേ കാലയളവിലെ 2,224.12 കോടി രൂപയെ അപേക്ഷിച്ച് 15.09 ശതമാനമാണ് വളർച്ച.

മിൽമയുടെ മൂന്ന് മേഖലാ യൂണിയനുകൾ ചേർന്ന് 2,328.87 കോടി രൂപയുടെ വിറ്റുവരവ് നേടി. ഫെഡറേഷനു കീഴിലുള്ള ഉൽപാദന കേന്ദ്രങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളുടെ വിൽപ്പനയിലൂടെ 230.84 കോടി രൂപയും സമാഹരിച്ചു.

തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോൽപാദക യൂണിയന്റെ വിറ്റുവരവ് മുൻവർഷത്തെ 635.89 കോടി രൂപയിൽനിന്ന് 746.21 കോടി രൂപയായി ഉയർന്നു. എറണാകുളം മേഖലാ യൂണിയന്റേത് 515.79 കോടി രൂപയിൽനിന്ന് 571.04 കോടി രൂപയായി വർധിച്ചു. മലബാർ മേഖലാ യൂണിയന്റെ വിറ്റുവരവ് 855.24 കോടി രൂപയിൽനിന്ന് 1,011.62 കോടി രൂപയായി ഉയർന്നു.

പാലിതര ഉൽപന്നങ്ങളുടെ വിൽപ്പനയിലും മേഖലാ യൂണിയനുകൾ നേട്ടമുണ്ടാക്കി. തിരുവനന്തപുരം മേഖലാ യൂണിയന്റെ വിറ്റുവരവ് 117.87 കോടി രൂപയിൽനിന്ന് 156.41 കോടി രൂപയായി വർധിച്ചു. എറണാകുളം മേഖലാ യൂണിയന്റേത് 97.58 കോടി രൂപയിൽനിന്ന് 126.40 കോടി രൂപയായി ഉയർന്നു. മലബാർ മേഖലാ യൂണിയൻ 238.6 കോടി രൂപയിൽനിന്ന് 299.4 കോടി രൂപയുടെ വിറ്റുവരവും നേടി.

You may also like