Home Top Storiesതിരംഗ മാർച്ചിന് മണിക്കൂറുകൾ ബാക്കി; സിജെപി നേതാവ് അഭിജീത് ദീപ്കെയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

തിരംഗ മാർച്ചിന് മണിക്കൂറുകൾ ബാക്കി; സിജെപി നേതാവ് അഭിജീത് ദീപ്കെയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

by news_desk1
0 comments

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുന്നതിനിടെ, സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. ഇന്ന് വൈകിട്ട് കോണാട്ട് പ്ലേസിൽ ദേശീയ പതാകയേന്തി തിരംഗ മാർച്ച് നടത്താൻ കോക്രോച്ച് ജനതാ പാർട്ടി ആഹ്വാനം ചെയ്തിരിക്കെയാണ് നടപടി.

വൈകിട്ട് അഞ്ചിന് ത്രിവർണ പതാകയുമായി എത്താനാണ് അഭിജീത് ദീപ്കെ പ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നത്. ഇതിനിടെ ദീപ്കെയുടെ വസതിയിലെത്തിയ പൊലീസ് മാർച്ച് നടത്തരുതെന്ന് നിർദേശിച്ച് നോട്ടീസ് നൽകി. നിർദിഷ്ട മാർച്ച് നിയമലംഘനമാകുമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ദേശീയ പതാകയുമായി രാജ്യത്ത് പൗരന്മാർക്ക് റാലി നടത്താൻ പോലും കഴിയാത്ത സാഹചര്യമാണിപ്പോഴുള്ളതെന്ന് ദീപ്കെ പ്രതികരിച്ചു.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുകയാണ്. തിരുവനന്തപുരത്ത് ഇന്ന് എ.ജി.എസ്. ഓഫീസിലേക്ക് എ.ഐ.വൈ.എഫ് മാർച്ച് നടത്തി. ജന്തർ മന്തറിൽ പ്രതിഷേധക്കാർ ഭരണഘടന ഉയർത്തിപ്പിടിച്ചാണ് സമരം നടത്തുന്നതെന്ന് നടൻ പ്രകാശ് രാജും പ്രതികരിച്ചു.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ സെൻട്രൽ പാർക്ക് ഇന്നും നാളെയും അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്. ഭരണഘടനാപരമായ കാരണങ്ങളാലാണ് പാർക്ക് അടച്ചിടുന്നതെന്ന് ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ അറിയിച്ചു.

കോക്രോച്ച് ജനതാ പാർട്ടിക്കും അഭിജീത് ദീപ്കെയ്ക്കുമെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

You may also like