തിരുവനന്തപുരം: സാഹസിക ടൂറിസം മേഖലയിൽ പരിശീലനം നേടാൻ അവസരം. സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള കേരള അഡ്വെഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും (കിറ്റ്സ്) സംയുക്തമായി നടത്തുന്ന ഏഴുദിവസത്തെ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ‘അഡ്വെഞ്ചർ ആക്ടിവിറ്റി അസിസ്റ്റന്റ്’ കോഴ്സിന്റെ ആറാം ബാച്ചിലേക്കാണ് പ്രവേശനം.
എട്ടാം ക്ലാസ് പാസായവർക്കും മികച്ച ശാരീരികക്ഷമതയുള്ളവർക്കും അപേക്ഷിക്കാം. 2026 ഒക്ടോബർ ഒന്നിന് 18 വയസ്സ് പൂർത്തിയായിരിക്കണം. 45 വയസ്സിൽ കവിയാനും പാടില്ല. നവംബർ 17നാണ് പുതിയ ബാച്ച് ആരംഭിക്കുന്നത്.
താൽപര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷാ ഫോം നവംബർ 13നകം ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്), റെസിഡൻസി, തൈക്കാട്, തിരുവനന്തപുരം–695014 എന്ന വിലാസത്തിൽ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് kittstraining@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ 8129816664 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാം.
