Home Nationalശുചിമുറിയിലെ കണ്ണാടിയിൽ റാഞ്ചൽ ഭീഷണി; കൊൽക്കത്ത–മുംബൈ എയർ ഇന്ത്യ വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റി

ശുചിമുറിയിലെ കണ്ണാടിയിൽ റാഞ്ചൽ ഭീഷണി; കൊൽക്കത്ത–മുംബൈ എയർ ഇന്ത്യ വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റി

by news_desk1
0 comments

കൊൽക്കത്ത: വിമാനത്തിന്റെ ശുചിമുറിയിലെ കണ്ണാടിയിൽ റാഞ്ചൽ ഭീഷണി സന്ദേശം കണ്ടെത്തിയതോടെ കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റി. 98 യാത്രക്കാരും അഞ്ച് ജീവനക്കാരുമുണ്ടായിരുന്ന വിമാനത്തിൽ നിന്ന് എല്ലാവരെയും പുറത്തിറക്കി. വിമാനത്തിലും പരിസരത്തും സുരക്ഷാ പരിശോധന തുടരുകയാണ്.

വിമാനം പറന്നുയരുന്നതിന് തൊട്ടുമുൻപാണ് ശുചിമുറിയിലെ കണ്ണാടിയിൽ എഴുതിയ നിലയിൽ ഭീഷണി സന്ദേശം കണ്ടെത്തിയത്. വിവരം പൈലറ്റ് നേരിട്ട് എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചു. രാവിലെ 10.20ന് പുറപ്പെടേണ്ടിയിരുന്ന വിമാനം റാഞ്ചുമെന്നായിരുന്നു സന്ദേശം. രാവിലെ 11.10ന് വിമാനം റാഞ്ചുമെന്ന മുന്നറിയിപ്പും സന്ദേശത്തിലുണ്ടായിരുന്നു.

തുടർന്ന് വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയും യാത്രക്കാരെയും ജീവനക്കാരെയും പുറത്തിറക്കുകയും ചെയ്തു. സി.ഐ.എസ്.എഫും പ്രത്യേക വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് പരിശോധന നടത്തുന്നത്. വിമാനത്തിനുള്ളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള നടപടികളും പുരോഗമിക്കുകയാണ്.

You may also like