Home Education/Careerപ്രിൻസിപ്പൽ മുതൽ പ്രൈമറി ടീച്ചർ വരെ; കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ 254 ഒഴിവുകൾ

പ്രിൻസിപ്പൽ മുതൽ പ്രൈമറി ടീച്ചർ വരെ; കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ 254 ഒഴിവുകൾ

by news_desk1
0 comments

കേന്ദ്ര സർക്കാർ സ്ഥാപനത്തിനു കീഴിൽ അധ്യാപക-അനധ്യാപക ജോലി ആഗ്രഹിക്കുന്നവർക്ക് അവസരം. കേന്ദ്ര ആണവോർജ വകുപ്പിന് കീഴിലുള്ള ആറ്റോമിക് എനർജി എജ്യുക്കേഷൻ സൊസൈറ്റി (എഇഇഎസ്) വിവിധ തസ്തികകളിലായി 254 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ (പിജിടി), ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (ടിജിടി), പ്രൈമറി ടീച്ചർ (പിആർടി), ലൈബ്രേറിയൻ, മ്യൂസിക് ടീച്ചർ തുടങ്ങിയ തസ്തികകളിലാണ് നിയമനം. നവംബർ 29 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

തസ്തിക തിരിച്ചുള്ള ഒഴിവുകൾ

  • പ്രിൻസിപ്പൽ – 4
  • വൈസ് പ്രിൻസിപ്പൽ – 1
  • പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ (പിജിടി) – 27
  • ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (ടിജിടി) – 102
  • ലൈബ്രേറിയൻ – 13
  • പ്രൈമറി ടീച്ചർ (പിആർടി) – 89
  • പ്രൈമറി ടീച്ചർ (മ്യൂസിക്) – 10
  • ബൽവാടിക ടീച്ചർ – 8

വിഷയാടിസ്ഥാനത്തിലുള്ള ഒഴിവുകൾ

പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ (പിജിടി)

  • ഇംഗ്ലീഷ് – 4
  • കണക്ക് – 4
  • ബയോളജി – 2
  • കെമിസ്ട്രി – 3
  • ഫിസിക്സ് – 2
  • കമ്പ്യൂട്ടർ സയൻസ് – 3
  • കൊമേഴ്സ് – 6
  • ഇക്കണോമിക്സ് – 2
  • ഹിസ്റ്ററി – 1

ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ (ടിജിടി)

  • ഇംഗ്ലീഷ് – 14
  • സോഷ്യൽ സ്റ്റഡീസ് – 11
  • ഹിന്ദി – സംസ്കൃതം – 9
  • കണക്ക് – ഫിസിക്സ് – 22
  • കെമിസ്ട്രി – ബയോളജി – 13
  • കമ്പ്യൂട്ടർ സയൻസ് – 13
  • ഫിസിക്കൽ ആൻഡ് ഹെൽത്ത് എജ്യുക്കേഷൻ (പുരുഷൻ) – 7
  • ഫിസിക്കൽ ആൻഡ് ഹെൽത്ത് എജ്യുക്കേഷൻ (വനിത) – 5
  • ആർട്ട് എജ്യുക്കേഷൻ – 7
  • മറാത്തി – 1

യോഗ്യത

  • പ്രിൻസിപ്പൽ: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം, ബി.എഡ് അല്ലെങ്കിൽ അംഗീകൃത അധ്യാപക യോഗ്യത, നിശ്ചിത പ്രവൃത്തിപരിചയം.
  • വൈസ് പ്രിൻസിപ്പൽ: ബിരുദാനന്തര ബിരുദം, അധ്യാപക യോഗ്യത, പ്രവൃത്തിപരിചയം.
  • പിജിടി: ബന്ധപ്പെട്ട വിഷയത്തിൽ നിശ്ചിത മാർക്കോടെയുള്ള ബിരുദാനന്തര ബിരുദവും ബി.എഡും.
  • ടിജിടി: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ഇന്റഗ്രേറ്റഡ് ബിരുദം, ബി.എഡ്, ബാധകമായിടത്ത് സി.ടി.ഇ.ടി പേപ്പർ രണ്ട് വിജയം.
  • ലൈബ്രേറിയൻ: ലൈബ്രറി സയൻസ് അല്ലെങ്കിൽ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെയുള്ള ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം.
  • പിആർടി: പ്ലസ് ടുവിനൊപ്പം നിശ്ചിത എലിമെന്ററി എജ്യുക്കേഷൻ യോഗ്യതയും സി.ടി.ഇ.ടി പേപ്പർ ഒന്ന് വിജയവും.
  • പിആർടി മ്യൂസിക്: പ്ലസ് ടുവിനൊപ്പം മ്യൂസിക് അല്ലെങ്കിൽ പെർഫോമിങ് ആർട്സിൽ ബിരുദം.
  • ബൽവാടിക ടീച്ചർ: പ്ലസ് ടുവിനൊപ്പം നഴ്സറി, പ്രീസ്‌കൂൾ അല്ലെങ്കിൽ ഏർലി ചൈൽഡ്ഹുഡ് എജ്യുക്കേഷനിൽ നിശ്ചിത യോഗ്യത.

അധ്യാപക തസ്തികകളിൽ വിവിധ വിഷയങ്ങളിലായി അവസരങ്ങളുള്ളതിനാൽ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് വിജ്ഞാപനത്തിലെ നിബന്ധനകൾ പരിശോധിച്ച് നവംബർ 29നകം അപേക്ഷ സമർപ്പിക്കാം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.aees.gov.in/DOCUMENTS/rv/1.%20AEES_Recruitment_Notice_01_2026_29.10.2026.pdf

You may also like