Home Keralaശിവൻകുട്ടി ചെട്ടിയാർ കൊലക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതിക്ക് സുപ്രീംകോടതിയിൽ തിരിച്ചടി; ഹർജി തള്ളി

ശിവൻകുട്ടി ചെട്ടിയാർ കൊലക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതിക്ക് സുപ്രീംകോടതിയിൽ തിരിച്ചടി; ഹർജി തള്ളി

by news_desk1
0 comments

ന്യൂഡൽഹി ∙ ആലപ്പുഴ ശിവൻകുട്ടി ചെട്ടിയാർ കൊലക്കേസിൽ പ്രായപൂർത്തിയാകാത്ത പ്രതി നൽകിയ ഹർജി സുപ്രീംകോടതി തള്ളി. പൊലീസ് അകമ്പടിയോടെ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോകാൻ അനുമതി നൽകിയ കേരള ഹൈക്കോടതി ഉത്തരവിനെതിരെയായിരുന്നു ഹർജി.

ഹർജിയിലെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി. തെളിവെടുപ്പ് എങ്ങനെയാണ് നടത്തേണ്ടതെന്ന് കോടതി ചോദിച്ചു. പൊലീസ് ഉറപ്പുനൽകിയ സാഹചര്യത്തിൽ നിലവിലെ നടപടികളുമായി മുന്നോട്ടുപോകാമെന്നും ബെഞ്ച് വ്യക്തമാക്കി.

ഹർജിയെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തു. പ്രായപൂർത്തിയാകാത്ത പ്രതിക്കുവേണ്ടി അഭിഭാഷകൻ ലക്ഷ്മീഷ് എസ്. കമ്മത്തും സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാൻഡിങ് കോൺസൽ അൽജോ കെ. ജോസഫും കോടതിയിൽ ഹാജരായി.

You may also like