Home Keralaകുട്ടികളെ ആകർഷിക്കുന്ന മനോഹര പാക്കിങ്, കണ്ണൂരിൽ 65,000 രൂപയുടെ ലിപ്സ്റ്റിക്കും ലിപ്ബാമും പിടികൂടി

കുട്ടികളെ ആകർഷിക്കുന്ന മനോഹര പാക്കിങ്, കണ്ണൂരിൽ 65,000 രൂപയുടെ ലിപ്സ്റ്റിക്കും ലിപ്ബാമും പിടികൂടി

by news_desk1
0 comments

കണ്ണൂർ: പുറംമോടിയിൽ ആകർഷകമായ പാക്കിങ്, എന്നാൽ ഉൽപ്പന്നങ്ങളിൽ നിർമാതാക്കളുടെ പേരുപോലുമില്ല. ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി കണ്ണൂരിൽ നടത്തിയ പരിശോധനയിൽ 65,000 രൂപ വിലവരുന്ന ലിപ്സ്റ്റിക്കുകളുടെയും ലിപ്ബാമുകളുടെയും ശേഖരം പിടികൂടി. ഉൽപ്പന്നങ്ങൾ വ്യാജമായി നിർമിച്ചവയാണെന്നാണ് ഡ്രഗ്സ് കൺട്രോൾ ഇന്റലിജൻസിന്റെ പ്രാഥമിക കണ്ടെത്തൽ.

കുട്ടികളെ ആകർഷിക്കുന്ന തരത്തിൽ മനോഹരമായാണ് ഉൽപ്പന്നങ്ങൾ പാക്ക് ചെയ്തിരുന്നത്. എന്നാൽ നിർമാതാക്കളുടെ പേരുകൾ രേഖപ്പെടുത്തിയിട്ടില്ല. ചട്ടപ്രകാരം നിർബന്ധമായും ഉൾപ്പെടുത്തേണ്ട മറ്റ് വിവരങ്ങളും ലേബലുകളിൽ ഉണ്ടായിരുന്നില്ല. പിടിച്ചെടുത്ത ഉൽപ്പന്നങ്ങളുടെ സാമ്പിളുകൾ രാസപരിശോധനയ്ക്ക് അയയ്ക്കുമെന്ന് അധികൃതർ അറിയിച്ചു.

You may also like