Home Keralaശബരിമലയിൽ കൂടുതൽ ഭക്തർക്ക് ദർശനസൗകര്യം വേണം; പ്രതിദിന പരിധി ഉയർത്താൻ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ദേവസ്വം ബോർഡ്

ശബരിമലയിൽ കൂടുതൽ ഭക്തർക്ക് ദർശനസൗകര്യം വേണം; പ്രതിദിന പരിധി ഉയർത്താൻ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ദേവസ്വം ബോർഡ്

by news_desk1
0 comments

തിരുവനന്തപുരം: ശബരിമലയിൽ പ്രതിദിനം ദർശനത്തിനെത്തുന്ന തീർത്ഥാടകരുടെ എണ്ണം ഉയർത്തണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. നിലവിൽ അനുവദിച്ചിട്ടുള്ള 80,000 പേരുടെ പരിധി 90,000 ആയി ഉയർത്തണമെന്നാണ് ആവശ്യം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തീർത്ഥാടകരുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് സംവിധാനങ്ങളിൽ മാറ്റം ആവശ്യപ്പെടുന്നത്.

സ്പെഷൽ കമ്മിഷണർ മുഖേന ഹൈക്കോടതിയെ ഇക്കാര്യം അറിയിക്കാനാണ് ബോർഡിന്റെ തീരുമാനം. പന്തളത്തും സ്പോട്ട് ബുക്കിങ് സൗകര്യം ആരംഭിക്കണമെന്ന ആവശ്യവും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും.

You may also like