Home Top Storiesനടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് ചോർച്ച ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി; സീൽഡ് കവറിൽ ഹാജരാക്കാൻ നിർദേശം

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് ചോർച്ച ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി; സീൽഡ് കവറിൽ ഹാജരാക്കാൻ നിർദേശം

by news_desk1
0 comments

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്നെന്ന അതിജീവിതയുടെ ഹർജിയിൽ നിർണായക നടപടിയുമായി ഹൈക്കോടതി. ഹർജി ഫയലിൽ സ്വീകരിച്ച കോടതി, മെമ്മറി കാർഡും പെൻഡ്രൈവുകളും രജിസ്ട്രാർക്ക് കൈമാറാൻ നിർദേശം നൽകി.

ഇവ സീൽഡ് കവറിൽ ഹൈക്കോടതിയിൽ ഹാജരാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഇതുസംബന്ധിച്ച നിർദേശം വിചാരണ കോടതിക്കാണ് നൽകിയത്.

ഹർജിയിൽ ഒരു മാസത്തിനകം മറുപടി നൽകാൻ പ്രോസിക്യൂഷനോടും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

You may also like