Home Keralaമുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

by news_desk
0 comments

തിരുവനന്തപുരം: മുതലപൊഴി ഹാർബർ കവാടത്തിൽ വീണ്ടും വള്ളം അപകടത്തിൽപ്പെട്ടു. ശക്തമായ തിരമാലയിൽപ്പെട്ട് ചെറുവള്ളത്തിൽ നിന്ന് മത്സ്യത്തൊഴിലാളി കടലിൽ വീണു. വർക്കല ഒന്നാം പാലം സ്വദേശി താഹയാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ പത്ത് മണിയോടെ താഹ സഞ്ചരിച്ചിരുന്ന ‘ഇഷ്കിൻ റസൂൽ’ എന്ന ചെറുവള്ളം മുതലപൊഴി കവാടത്തിലെ ശക്തമായ തിരയിൽപ്പെടുകയായിരുന്നു.

മത്സ്യബന്ധനം കഴിഞ്ഞ് കരയിലേക്ക് മടങ്ങിവരുന്നതിനിടെയായിരുന്നു അപകടം. വള്ളം നിയന്ത്രണം വിട്ട് മറിഞ്ഞ ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാർഡും ചേർന്ന് അടിയന്തിരമായി രക്ഷാപ്രവർത്തനം നടത്തിയതിനാൽ താഹ പരുക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. മുൻപും മുതലപൊഴിയിലെ ഇതേ സ്ഥലത്ത് വള്ളങ്ങൾ മറിഞ്ഞ് നിരവധി അപകടങ്ങളും മരണങ്ങളും പതിവാണ്. പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റയുടൻ തന്നെ മുതലപൊഴിയിലെ ആവർത്തിക്കുന്ന അപകടങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ രംഗത്തെത്തിയിട്ടുണ്ട്.

You may also like