കൊച്ചി: കളമശ്ശേരി മണ്ഡലത്തിലെ അടുവാശേരിയിൽ ‘ബൈ ബൈ പിണറായി’ ഫ്ലെക്സിനെച്ചൊല്ലി എൽഡിഎഫ്–യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ ഏഴ് സിപിഐഎം പ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചെങ്ങമനാട് പൊലീസ് കേസെടുത്തത്. പാർട്ടി ഓഫീസിൽ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയതും ഭീഷണിപ്പെടുത്തിയതുമാണ് എഫ്ഐആറിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാന ആരോപണങ്ങൾ.
ഇന്നലെ നടന്ന സംഭവത്തിൽ ഇരു മുന്നണികളിലെയും പ്രവർത്തകർ തമ്മിൽ വാക്കുതർക്കം കയ്യാങ്കളിയായി മാറുകയായിരുന്നു. സംഘർഷം രൂക്ഷമായതോടെ പൊലീസ് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

