Home National‘നിന്റെ പൂച്ച എന്റെ പൂച്ചയെ ഗർഭിണിയാക്കി’; ബെംഗളൂരുവിൽ അയൽവാസികൾ തമ്മിൽ കൈയ്യാങ്കളി

‘നിന്റെ പൂച്ച എന്റെ പൂച്ചയെ ഗർഭിണിയാക്കി’; ബെംഗളൂരുവിൽ അയൽവാസികൾ തമ്മിൽ കൈയ്യാങ്കളി

by news_desk1
0 comments

ബെംഗളൂരു: പൂച്ച പ്രസവിച്ചതിനെച്ചൊല്ലി അയൽവാസികൾ തമ്മിൽ മുട്ടൻ തർക്കം കയ്യാങ്കളിയായി മാറിയ സംഭവം ബെംഗളൂരുവിൽ അരങ്ങേറി. ഒടുവിൽ പൊലീസ് ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്.

ശേഷാദ്രിപുര മേഖലയിൽ നടന്ന സംഭവത്തിൽ, സ്വന്തം പെൺപൂച്ചയ്ക്ക് അയൽവാസിയുടെ ആൺപൂച്ച കാരണം ഗർഭം ധരിക്കേണ്ടിവന്നുവെന്നാരോപിച്ച് ഒരു വീട്ടുടമയാണ് ആദ്യം തർക്കത്തിന് തുടക്കമിട്ടത്. നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതോടെയാണ് വിഷയം വഷളായത്.

വാക്കുതർക്കമായി തുടങ്ങിയ സംഭവം പിന്നീട് കൈയ്യാങ്കളിയിലേക്ക് നീങ്ങി. ഇരുവരും പരസ്പരം അസഭ്യവാക്കുകൾ ഉപയോഗിച്ചതായും റിപ്പോർട്ടുണ്ട്. ഇതിനിടെ പെൺപൂച്ചയുടെ ഉടമ ഒരു പൂച്ചക്കുട്ടിയെ എടുത്ത് അയൽവാസിയുടെ വീട്ടിലേക്ക് എറിഞ്ഞതോടെ സംഘർഷം കൂടുതൽ രൂക്ഷമായി.

പ്രദേശവാസികൾ ഇടപെട്ട് തർക്കം അവസാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇരുവരെയും അനുനയിപ്പിച്ച് പ്രശ്നം പരിഹരിച്ചു. പരാതിയൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഇരുവരെയും മുന്നറിയിപ്പോടെ വിട്ടയച്ചതായും പൊലീസ് അറിയിച്ചു.

You may also like