Home Nationalമൈസൂരുവിൽ അഴുക്കായ ഭക്ഷണം: മെസ് അടപ്പിച്ചു, ലൈസൻസ് റദ്ദാക്കി; വിദ്യാർത്ഥികൾക്ക് പകരം ഭക്ഷണം ഒരുക്കി

മൈസൂരുവിൽ അഴുക്കായ ഭക്ഷണം: മെസ് അടപ്പിച്ചു, ലൈസൻസ് റദ്ദാക്കി; വിദ്യാർത്ഥികൾക്ക് പകരം ഭക്ഷണം ഒരുക്കി

by news_desk1
0 comments

ബെംഗളൂരു: മൈസൂരുവിലെ ഹോസ്റ്റലുകളിൽ അഴുക്കായും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണം വിതരണം ചെയ്ത സംഭവത്തിൽ കര്‍ണാടക സർക്കാർ കടുത്ത നടപടി സ്വീകരിച്ചു. ഗ്ലോബൽ എഡ്യൂക്കേഷൻ കൺസൾട്ടൻസിയുടെ മെസ് അടപ്പിക്കുകയും സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു.

സംഭവത്തിൽ ഇടപെട്ട് KC വേണുഗോപാൽ .കര്‍ണാടക ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടു റാവുമായുള്ള ആശയവിനിമയത്തിന് പിന്നാലെയാണ് നടപടി വേഗത്തിലായത്.

വിദ്യാർത്ഥികൾക്ക് പകരം ഭക്ഷണ സംവിധാനം ഉടൻ ഏർപ്പെടുത്തുമെന്ന് സർക്കാർ അറിയിച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മെസിൽ പരിശോധന നടത്തി ഭക്ഷണ സാമ്പിളുകൾ ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം ലഭിച്ചതിന് ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

ഗ്ലോബൽ എഡ്യൂക്കേഷൻ സർവീസസ് അഞ്ച് കോളേജുകളിലേക്ക് ഭക്ഷണം വിതരണം ചെയ്തിരുന്നു. കോമൺ മെസ്സിൽ നിന്ന് എത്തിച്ച ഭക്ഷണത്തിലാണ് ശുചിത്വ ലംഘനങ്ങൾ കണ്ടെത്തിയത്. കോഴിക്കറിയിൽ തൂവലും രക്തവും, ചപ്പാത്തിയിൽ പ്ലാസ്റ്റിക്കും, ചോറിൽ പാറ്റയും കണ്ടെത്തിയതായി വിദ്യാർത്ഥികൾ പരാതിപ്പെട്ടിരുന്നു.

പ്രതിവർഷം 80,000 രൂപ മെസ് ഫീസ് ഈടാക്കിയിരുന്നുവെന്നും പുറത്തുനിന്നുള്ള ഭക്ഷണം അനുവദിച്ചിരുന്നില്ലെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. പുതിയ ഭക്ഷണ വിതരണ സംവിധാനം ഇതിനകം നടപ്പാക്കിയതായി സർക്കാർ വ്യക്തമാക്കി

You may also like