Home National മധ്യപ്രദേശിൽ ജയിൽ മോചിതനായ കൊലക്കേസ് പ്രതിയെ വിവാഹം ചെയത് ജയിൽ ഉദ്യോ​ഗസ്ഥ

 മധ്യപ്രദേശിൽ ജയിൽ മോചിതനായ കൊലക്കേസ് പ്രതിയെ വിവാഹം ചെയത് ജയിൽ ഉദ്യോ​ഗസ്ഥ

by news_desk1
0 comments

ഭോപ്പാൽ: മധ്യപ്രദേശിൽ ജയിലിനുള്ളിൽ ആരംഭിച്ച പരിചയം ഒടുവിൽ വിവാഹത്തിലേക്ക്. സത്ന സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ടായ ഫിറോസ ഖാത്തൂനും ജീവപര്യന്തം തടവ് അനുഭവിച്ചിരുന്ന ധർമ്മേന്ദ്ര സിങും തമ്മിലുള്ള വിവാഹമാണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ മേയ് അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.

2007-ലെ കൗൺസിലർ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ധർമ്മേന്ദ്ര സിങ് സത്ന സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയായിരുന്നു. ജയിലിൽ വാറണ്ട് ഇൻ-ചാർജായി സേവനമനുഷ്ഠിച്ചിരുന്ന ഫിറോസ ഖാത്തൂനുമായി ഔദ്യോഗിക ആവശ്യങ്ങളിലൂടെ ധർമ്മേന്ദ്ര നിരന്തരം ബന്ധപ്പെട്ടിരുന്നു. ഈ പരിചയം പിന്നീട് സൗഹൃദമായും തുടർന്ന് പ്രണയമായും വളർന്നു.

ഏകദേശം 14 വർഷം ജയിൽ ശിക്ഷ അനുഭവിച്ച ധർമ്മേന്ദ്രയെ നല്ല പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിൽ നാല് വർഷം മുൻപാണ് മോചിപ്പിച്ചത്. മോചനത്തിന് ശേഷവും ഇരുവരും ബന്ധം തുടരുകയും ഒടുവിൽ വിവാഹിതരാകാൻ തീരുമാനിക്കുകയുമായിരുന്നു. മതഭേദങ്ങളെ മറികടന്നുള്ള ഈ വിവാഹം പ്രദേശത്ത് വലിയ ചർച്ചയായിരിക്കുകയാണ്.

You may also like