Home Kerala‘കുഞ്ഞൂഞ്ഞിന് ശേഷം കെ.സി’; തിരുവനന്തപുരത്തും കോട്ടയത്തും ഫ്ലക്സുകൾ, വിവാദം ശക്തം

‘കുഞ്ഞൂഞ്ഞിന് ശേഷം കെ.സി’; തിരുവനന്തപുരത്തും കോട്ടയത്തും ഫ്ലക്സുകൾ, വിവാദം ശക്തം

by news_desk1
0 comments

തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തും കോട്ടയത്തും ഫ്ലക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.

‘കുഞ്ഞൂഞ്ഞിന് ശേഷം കെ.സി’ എന്ന സന്ദേശമാണ് ഫ്ലക്‌സുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം ഡിസിസി ഓഫിസിന് മുന്നിലും കോട്ടയം ഗാന്ധി സ്ക്വയറിലുമാണ് ഫ്ലക്‌സുകൾ സ്ഥാപിച്ചത്.

ഇതിനിടെ കോട്ടയത്തിലെ ഫ്ലക്‌സിൽ കരിഓയിൽ ഉപയോഗിച്ച് മുഖം വികൃതമാക്കിയ സംഭവവും വിവാദമായി. സംഭവത്തിന് പിന്നിൽ ആരാണെന്നത് വ്യക്തമല്ല.

മുമ്പ് പാലക്കാട് ജില്ലാശുപത്രിക്ക് സമീപവും സമാനമായ ഫ്ലക്‌സ് ഉയർന്നിരുന്നു. ‘കെ.സി നയിച്ചു, കേരളം ജയിച്ചു’ എന്നായിരുന്നു അതിലെ സന്ദേശം.

ഫ്ലക്‌സുകൾക്ക് പിന്നാലെ പാർട്ടിക്കുള്ളിലും പുറത്തും ചർച്ചകൾ ശക്തമായിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

You may also like