Home Education/Careerകീം 2026: പ്ലസ് ടു മാർക്ക് അപ്ഡേറ്റ് ചെയ്യാത്തവർക്ക് റാങ്ക് ലിസ്റ്റിൽ ഇടമില്ല

കീം 2026: പ്ലസ് ടു മാർക്ക് അപ്ഡേറ്റ് ചെയ്യാത്തവർക്ക് റാങ്ക് ലിസ്റ്റിൽ ഇടമില്ല

by news_desk1
0 comments

തിരുവനന്തപുരം: കീം 2026 എഞ്ചിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ വിദ്യാർഥികൾ പ്ലസ് ടു മാർക്ക് വിവരങ്ങൾ നിർബന്ധമായും ഓൺലൈനായി അപ്ഡേറ്റ് ചെയ്യണമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു. എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോൾ പ്ലസ് ടു മാർക്കുകൾ കൂടി പരിഗണിക്കുന്നതിനാൽ മാർക്ക് വിവരങ്ങൾ സമർപ്പിക്കാത്ത വിദ്യാർഥികളെ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തില്ല.

സി.ബി.എസ്.ഇ, ഐ.എസ്.സി, മറ്റ് സംസ്ഥാന ബോർഡുകൾ എന്നിവയിൽ നിന്ന് പ്ലസ് ടു പഠനം പൂർത്തിയാക്കിയ വിദ്യാർഥികളും അവരുടെ മാർക്ക് വിവരങ്ങൾ പ്രത്യേകം അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. സമർപ്പിക്കുന്ന വിവരങ്ങൾ കൃത്യവും തെറ്റില്ലാത്തതുമാണെന്ന് ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശിച്ചു.

മാർക്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്തതിന് ശേഷം ലഭിക്കുന്ന കൺഫർമേഷൻ റിപ്പോർട്ട് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കണമെന്നും അറിയിപ്പിൽ പറയുന്നു. ഭാവിയിൽ ആവശ്യമായേക്കാവുന്ന രേഖയായതിനാൽ ഇത് സുരക്ഷിതമായി കൈവശം വെക്കണമെന്നും നിർദേശമുണ്ട്.

പ്ലസ് ടു മാർക്ക് വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 7 ആണ്. കൂടുതൽ വിവരങ്ങൾക്കും മാർക്ക് അപ്ഡേഷൻ നടപടികൾക്കുമായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

You may also like