6
കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശന് പരോക്ഷ മറുപടിയുമായി വി.എം. സുധീരൻ. കെപിസിസിയിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിക്കിടെയാണ് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ പേരെടുത്ത് പ്രശംസിച്ച് സുധീരൻ രംഗത്തെത്തിയത്.
ആരുടെയും മുന്നിൽ ആർജവത്തോടെ സ്വന്തം നിലപാട് തുറന്നുപറയുന്നതാണ് കെഎസ്യുവിന്റെ പാരമ്പര്യമെന്ന് അദ്ദേഹം പറഞ്ഞു. താത്കാലികമായി ചില ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാമെങ്കിലും കെഎസ്യു ധൈര്യത്തോടെ മുന്നോട്ട് പോകണമെന്നും സുധീരൻ അഭിപ്രായപ്പെട്ടു.
പ്രസംഗത്തിനിടെ അലോഷ്യസ് സേവ്യറിന് കൈകൊടുത്ത് അഭിനന്ദിച്ചാണ് വി.എം. സുധീരൻ തന്റെ പിന്തുണ പ്രകടിപ്പിച്ചത്.

