Home Keralaവി.ഡി സതീശന് ആശംസയുമായി മമ്മൂട്ടിയും മോഹന്‍ലാലും; സോഷ്യല്‍മീഡിയയില്‍ വൈറലായി താരങ്ങളുടെ സന്ദേശങ്ങള്‍

വി.ഡി സതീശന് ആശംസയുമായി മമ്മൂട്ടിയും മോഹന്‍ലാലും; സോഷ്യല്‍മീഡിയയില്‍ വൈറലായി താരങ്ങളുടെ സന്ദേശങ്ങള്‍

by news_desk1
0 comments

കൊച്ചി: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും. സോഷ്യല്‍മീഡിയയിലൂടെയാണ് ഇരുവരും ആശംസ അറിയിച്ചത്.

വി.ഡി സതീശന്റെ ചിത്രം പങ്കുവെച്ച മമ്മൂട്ടി ഒറ്റവരിക്കുറിപ്പിലൂടെയായിരുന്നു ആശംസ നേര്‍ന്നത്. ലളിതമായെങ്കിലും ശ്രദ്ധേയമായ ആ സന്ദേശം സോഷ്യല്‍മീഡിയയില്‍ വേഗത്തില്‍ വൈറലായി.

അതേസമയം, മോഹന്‍ലാലും സതീശനെ അഭിനന്ദിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചു. പുതിയ ചുമതല വിജയകരമായി നിറവേറ്റട്ടെയെന്ന ആശംസയോടെയായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.

രാഷ്ട്രീയ-സിനിമാ മേഖലകളില്‍ നിന്നുള്ള നിരവധി പ്രമുഖരും വി.ഡി സതീശന് ആശംസകളുമായി രംഗത്തെത്തുന്ന സാഹചര്യത്തില്‍, മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സന്ദേശങ്ങള്‍ക്ക് ആരാധകരും വലിയ സ്വീകരണമാണ് നല്‍കുന്നത്.

You may also like