Home Education/Careerപത്താം ക്ലാസ് കഴിഞ്ഞോ? കടൽമേഖലയിൽ മികച്ച കരിയർ; കേരളത്തിലും പഠനാവസരം

പത്താം ക്ലാസ് കഴിഞ്ഞോ? കടൽമേഖലയിൽ മികച്ച കരിയർ; കേരളത്തിലും പഠനാവസരം

by news_desk1
0 comments

പത്താം ക്ലാസ് കഴിഞ്ഞവർക്ക് കടൽമേഖലയിൽ തൊഴിൽ നേടാൻ സഹായിക്കുന്ന രണ്ട് മികച്ച കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കേന്ദ്ര സർക്കാർ സ്ഥാപനമായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എഞ്ചിനീയറിങ് ട്രെയിനിങ് (CIFNET) നടത്തുന്ന വെസൽ നാവിഗേറ്റർ , മറൈൻ ഫിറ്റർ കോഴ്സുകളിലേക്കാണ് പ്രവേശനം.

രണ്ട് വർഷം ദൈർഘ്യമുള്ള ഈ കോഴ്സുകളിൽ ക്ലാസ് റൂം പഠനത്തോടൊപ്പം പ്രായോഗിക പരിശീലനത്തിനും പ്രധാന്യം നൽകുന്നുണ്ട്.

വെസൽ നാവിഗേറ്റർ കോഴ്സ്

പ്രധാന പഠന മേഖലകൾ

  • നാവിഗേഷൻ അടിസ്ഥാനങ്ങൾ
  • കടൽ നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും
  • കപ്പൽ ഓപ്പറേഷൻസ്
  • ഫിഷിംഗ് ടെക്നിക്കുകൾ
  • GPS, കമ്പസ്, റഡാർ ഉപയോഗം
  • കാലാവസ്ഥാ പഠനം (Weather & Oceanography Basics)

തൊഴിൽ സാധ്യതകൾ

കോഴ്സ് പൂർത്തിയാക്കിയ ശേഷം വിദ്യാർത്ഥികൾക്ക് താഴെ പറയുന്ന മേഖലകളിൽ ജോലി ലഭിക്കാം.

  • ഫിഷിംഗ് വെസലുകളിൽ നാവിഗേറ്റർ
  • അസിസ്റ്റന്റ് ക്യാപ്റ്റൻ
  • മറൈൻ ട്രെയിനി ഓഫീസർ
  • സർക്കാർ, സ്വകാര്യ ഫിഷറീസ് ബോട്ടുകൾ

മറൈൻ ഫിറ്റർ കോഴ്സ്

പ്രധാന പഠന മേഖലകൾ

  • മറൈൻ എഞ്ചിൻ മെക്കാനിക്സ്
  • വെൽഡിംഗ് & ഫാബ്രിക്കേഷൻ
  • പൈപ്പ് ഫിറ്റിംഗ്, റിപ്പയർ വർക്കുകൾ
  • ഹൈഡ്രോളിക് സിസ്റ്റങ്ങൾ
  • കപ്പലിലെ ഇലക്ട്രിക്കൽ അടിസ്ഥാനങ്ങൾ
  • മെഷിനറി മെയിന്റനൻസ്

തൊഴിൽ സാധ്യതകൾ

കോഴ്സ് പൂർത്തിയാക്കിയ ശേഷം വിദ്യാർത്ഥികൾക്ക് താഴെ പറയുന്ന മേഖലകളിൽ ജോലി നേടാം.

  • ഫിഷിംഗ് വെസലുകൾ
  • ഷിപ്പിംഗ് കമ്പനികൾ
  • മറൈൻ സർവീസ് മേഖല
  • സർക്കാർ, സ്വകാര്യ ഫിഷറീസ് സ്ഥാപനങ്ങൾ
  • ഷിപ്പിംഗ് & മറൈൻ സർവീസ് അസിസ്റ്റന്റ് തസ്തികകൾ

യോഗ്യത

  • കണക്കിനും സയൻസിനും 40 ശതമാനമെങ്കിലും മാർക്കോടെ പത്താം ക്ലാസ് വിജയിച്ചിരിക്കണം.
  • പത്താം ക്ലാസ് പരീക്ഷ എഴുതിയവർക്കും അപേക്ഷിക്കാം.
  • പ്രായപരിധി 15 മുതൽ 20 വയസ് വരെ.
  • പട്ടികവിഭാഗക്കാർക്ക് 25 വയസ് വരെ ഇളവ് ലഭിക്കും.
  • നല്ല കാഴ്ചശക്തിയും മികച്ച ആരോഗ്യവും നിർബന്ധമാണ്.
  • ക്യാമ്പസിൽ താമസിക്കണം.
  • മിതമായ ഫീസാണ് ഈടാക്കുന്നത്.
  • പൊതുവായ എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

അപേക്ഷിക്കേണ്ട വിധം

  • CIFNET അഡ്മിഷൻ പോർട്ടൽ സന്ദർശിക്കുക.
  • അഡ്മിഷൻ നോട്ടിഫിക്കേഷൻ, പ്രോസ്പെക്ടസ്, അപേക്ഷാ ഫോം എന്നിവ ഡൗൺലോഡ് ചെയ്യുക.
  • അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ ചേർക്കുക.
  • നോട്ടിഫിക്കേഷനിൽ വ്യക്തമാക്കിയ അപേക്ഷാ ഫീസ് അടയ്ക്കുക.
  • പൂരിപ്പിച്ച അപേക്ഷയും രേഖകളും ഓൺലൈനായോ നിർദേശിച്ച വിലാസത്തിലോ സമർപ്പിക്കുക.
  • അപേക്ഷകരെ Common Entrance Test (CET) വഴിയാണ് തെരഞ്ഞെടുക്കുക.
  • യോഗ്യത നേടിയവർ കൗൺസിലിംഗിൽ പങ്കെടുക്കണം.

പത്താം ക്ലാസിന് ശേഷം കടൽമേഖലയിൽ സ്ഥിരതയുള്ള തൊഴിലും മികച്ച കരിയറും ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്ക് ഈ കോഴ്സുകൾ മികച്ച അവസരമാണ്.

You may also like