Home Keralaവയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ കനത്ത മണ്ണിടിച്ചിൽ; നിരവധി പേർ കുടുങ്ങിയതായി സംശയം

വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ കനത്ത മണ്ണിടിച്ചിൽ; നിരവധി പേർ കുടുങ്ങിയതായി സംശയം

by news_desk
0 comments

വയനാട്: വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ വൻ മണ്ണിടിച്ചിൽ. കള്ളാടി മീനാക്ഷി പാലത്തിന് സമീപമുള്ള നിർമ്മാണ പ്രദേശത്താണ് ദാരുണമായ സംഭവം അരങ്ങേറിയത്. കനത്ത മണ്ണിടിച്ചിലിനെ തുടർന്ന് നിർമ്മാണ തൊഴിലാളികൾ ഉൾപ്പെടെയുള്ള ആളുകൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരങ്ങൾ.

മണ്ണിടിച്ചിലിന്റെ ആഘാതത്തിൽ നിരവധി വാഹനങ്ങളും മണ്ണടിയിലായതായി റിപ്പോർട്ടുകളുണ്ട്. അപകട സ്ഥലത്ത് എത്രപേർ കുടുങ്ങിയിട്ടുണ്ടെന്ന കാര്യത്തിൽ കൃത്യമായ സ്ഥിരീകരണം ലഭ്യമായിട്ടില്ല. സംഭവം അറിഞ്ഞയുടൻ തന്നെ ദേശീയ ദുരന്തപ്രതികരണ സേനയുടെ (NDRF) പ്രത്യേക സംഘം രക്ഷാപ്രവർത്തനത്തിനായി കള്ളാടിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പ്രാദേശിക ഭരണകൂടവും പോലീസും ഫയർഫോഴ്സും ഇതിനോടകം തന്നെ സ്ഥലത്ത് എത്തി അടിയന്തര രക്ഷാ നടപടികൾ ആരംഭിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയും കനത്ത മണ്ണും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ടെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

You may also like