Home Top Storiesമുണ്ടത്തിക്കോട് ദുരന്തം:ഒരാള്‍ കൂടി മരിച്ചു

മുണ്ടത്തിക്കോട് ദുരന്തം:ഒരാള്‍ കൂടി മരിച്ചു

by news_desk
0 comments

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു മരണം കൂടി. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന തൃശൂര്‍ സ്വദേശി രാകേഷ് ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിനേഴായി.

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന എടപ്പാള്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ ഞായറാഴ്ച മരിച്ചിരുന്നു. അറുപത് ശതമാനത്തോളം പൊള്ളലേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടി വെടിക്കെട്ടിന്റെ കരാറുകാരന്‍ സതീശന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇദ്ദേഹവും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അപകടത്തില്‍ സതീശന് നൂറ് ശതമാനവും പൊള്ളലേറ്റിരുന്നു.

You may also like