10
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതക കേസിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. അമ്മയും പങ്കാളിയും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിനോട് ഹൈക്കോടതി റിപ്പോർട്ട് തേടി.
സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ ഇടപെടൽ. ഒരാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥൻ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
മുത്തശ്ശി നേരത്തെ നൽകിയ പരാതിയിൽ എന്തുകൊണ്ട് കേസെടുത്തില്ലെന്നും കോടതി ചോദിച്ചു. ഈ വിഷയത്തിൽ വിശദീകരണം ഉൾപ്പെട്ട റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

