Home Top Storiesമുഖ്യമന്ത്രിയുടെ വാദം തെറ്റ്? പി എം ശ്രീ നടപ്പാക്കില്ലെന്ന് മുൻ സർക്കാർ കേന്ദ്രത്തെ അറിയിച്ച കത്ത് പുറത്ത്

മുഖ്യമന്ത്രിയുടെ വാദം തെറ്റ്? പി എം ശ്രീ നടപ്പാക്കില്ലെന്ന് മുൻ സർക്കാർ കേന്ദ്രത്തെ അറിയിച്ച കത്ത് പുറത്ത്

by news_desk1
0 comments

തിരുവനന്തപുരം: പി എം ശ്രീ പദ്ധതി നടപ്പാക്കാനില്ലെന്ന് മുൻ സർക്കാർ കേന്ദ്രത്തെ അറിയിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന് വിരുദ്ധമായി മുൻ സർക്കാർ കേന്ദ്രത്തിന് അയച്ച കത്ത് പുറത്തുവന്നു. കഴിഞ്ഞ വർഷം നവംബർ 12ന് പി എം ശ്രീ പദ്ധതി നടപ്പാക്കാനാകില്ലെന്ന് അറിയിച്ച് കേരളം കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു.

മുൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ വാസുകി കേന്ദ്രത്തിന് അയച്ച കത്തിലാണ് പി എം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ വ്യക്തമാക്കിയിരിക്കുന്നത്. പദ്ധതിയുടെ വിവിധ വ്യവസ്ഥകളെക്കുറിച്ച് സംസ്ഥാനത്തിന് ആശങ്കയുണ്ടെന്നും കത്തിൽ പറയുന്നു.

ഈ ആശങ്കകൾ പരിശോധിക്കുന്നതിനായി മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാൻ തീരുമാനിച്ചെന്നും, സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നതുവരെ ധാരണാപത്രവുമായി മുന്നോട്ട് പോകാനാകില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു.

അതുകൊണ്ട് പി എം ശ്രീ പദ്ധതി നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിവെക്കുന്നതായും, മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ തുടർ നടപടികൾ സ്വീകരിക്കുകയുള്ളൂവെന്നും കത്തിലെ ഉള്ളടക്കത്തിൽ വ്യക്തമാക്കുന്നു.

You may also like