തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) വിവിധ ടീച്ചർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ടീച്ചിങ് അസോസിയേറ്റ്–മാത്സ്, ഇംഗ്ലീഷ്, ഫൈൻ ആർട്സ്, ഐ.എസ്.എൽ. ഇന്റർപ്രറ്റർ, ടീച്ചിങ് അസോസിയേറ്റ്–ഇന്ത്യൻ സൈൻ ലാംഗ്വേജ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ.
ഒരു വർഷത്തേക്കാണ് നിയമനം. ബന്ധപ്പെട്ട തസ്തികകൾക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ആംഗ്യഭാഷയിൽ പരിജ്ഞാനമുള്ളവർക്ക് മുൻഗണന ലഭിക്കും.
അപേക്ഷകരുടെ പ്രായപരിധി 40 വയസാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 9. യോഗ്യത, നിയമന വ്യവസ്ഥകൾ, അപേക്ഷാ നടപടിക്രമം എന്നിവ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ നിഷിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. https://www.nish.ac.in
