Home Entertainment‘പരിപാടി’ പ്രഖ്യാപനം; വമ്പൻ ബജറ്റിൽ ജോജു ജോർജ് പുതിയ ചിത്രവുമായി

‘പരിപാടി’ പ്രഖ്യാപനം; വമ്പൻ ബജറ്റിൽ ജോജു ജോർജ് പുതിയ ചിത്രവുമായി

by news_desk1
0 comments

ജോജു ജോർജ് രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം ‘പരിപാടി’ പ്രഖ്യാപിച്ചു. കാവ്യാ ഫിലിം കമ്പനിയുടെ ബാനറിൽ ശ്രീ വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന ചിത്രം വമ്പൻ ബജറ്റിൽ ഒരുങ്ങുന്നതാണ്. ‘2018’, ‘രേഖാചിത്രം’, ‘ആട് 3’ തുടങ്ങിയ വിജയ ചിത്രങ്ങൾക്കുശേഷമാണ് നിർമാണ കമ്പനി പുതിയ പ്രോജക്ടുമായി എത്തുന്നത്.

നൂറോളം പുതുമുഖങ്ങൾ അഭിനയിക്കുന്ന ചിത്രം വലിയ കാൻവാസിൽ ഒരുക്കുന്ന ഒന്നാണ്. കഴിഞ്ഞ മാസങ്ങളായി പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണെന്നും, അഭിനേതാക്കളുടെ ഗ്രൂമിംഗ് പ്രോഗ്രാമുകളും മൂന്ന് മാസമായി തുടരുകയാണെന്നും അണിയറപ്രവർത്തകർ അറിയിച്ചു.

ജോജു ജോർജിന്റെ സംവിധാന അരങ്ങേറ്റ ചിത്രം ‘പണി’ നേടിയ വിജയത്തിന് ശേഷം ഒരുക്കുന്ന രണ്ടാമത്തെ സിനിമയായതിനാൽ തന്നെ ‘പരിപാടി’യെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാസ്നേഹികൾ കാത്തിരിക്കുന്നത്. കേരളത്തിനകത്തും പുറത്തുമായി യൂറോപ്യൻ രാജ്യങ്ങളിലും ചിത്രീകരണം നടക്കും.

പ്രശസ്ത ഛായാഗ്രാഹകൻ രാജീവ് രവിi ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രം കൂടിയാണിത്. സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത് അൻപറിവ് മാസ്റ്റേഴ്സാണ്.

സംഗീത രംഗത്ത് ശ്രദ്ധേയമായൊരു പുതുമയെന്ന നിലയിൽ, തമിഴ് സൂപ്പർഹിറ്റ് സംഗീത സംവിധായകൻ യുവാൻ ശങ്കർ രാജ ആദ്യമായി മലയാളത്തിലേക്ക് എത്തുന്നതും ‘പരിപാടി’യിലൂടെയാണ്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ ചിത്രം റിലീസിന് എത്തും. വൻ പ്രതീക്ഷകളോടെ ഒരുങ്ങുന്ന ഈ ചിത്രം വീണ്ടും ബോക്‌സോഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമോയെന്നത് കാണാം.

You may also like